കൊളപ്പ കോളനിക്ക് ജെബി മേത്തർ എം.പിയുടെ സഹായം

കോളയാട് : പെരുവ കൊളപ്പ ട്രൈബൽ കോളനിയിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് രാജ്യസഭാ എം.പി.യും സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡന്റുമായ ജെബി മേത്തർ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ അനുവദിച്ചു. മാവോവാദി സാന്നിധ്യമുണ്ടായിട്ടുള്ള ഈ സെറ്റിൽമെന്റിലേക്ക് റോഡ് സൗകര്യമുണ്ടായിരുന്നില്ല. പട്ടികവർഗ വികസനവകുപ്പ് റോഡ് നിർമാണത്തിന് അനുവദിച്ച ഒന്നരകോടി രൂപ സർക്കാർ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ നിരാഹാരമുൾപ്പെടെയുള്ള സമരങ്ങൾ നടത്തിയിരുന്നു.
സർക്കാർ ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തിൽ വാർഡ് മെമ്പർ റോയ് പൗലോസും മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി.ക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് രാജ്യസഭാ എം.പി.യുടെ ഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.