കോളയാട് കറ്റ്യാടിൽ റവന്യൂ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു

കോളയാട് : കൊമ്മേരി കറ്റ്യാടിൽ റവന്യു പുറമ്പോക്ക് ഭൂമിയിൽ വ്യക്തി നടത്തിയ കയ്യേറ്റം അധികൃതർ ഒഴിപ്പിച്ചു. തൂണേരി പദ്മനാഭൻ നടത്തിയ 0.0607 ഹെക്ടർ സ്ഥലത്തെ കയ്യേറ്റമാണ് തലശ്ശേരി ലാൻഡ് റവന്യൂ തഹസിൽദാർ വി. പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ച് ബോർഡ് സ്ഥാപിച്ചത്. തലശ്ശേരി താലൂക്ക് ഓഫീസ് ജൂനിയർ സുപ്രണ്ട് വി. രാജേഷ്, കോളയാട് വില്ലേജ് ഓഫീസർ എം. ബിജീഷ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ റോഷിൻ കുമാർ, ക്ലർക്ക് വിജിഷ എന്നിവരും പങ്കെടുത്തു.