പെണ്‍കുട്ടിയോട് ലൈംഗികാതിക്രമമെന്ന് പരാതി; പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കരവാളൂര്‍(കൊല്ലം): മദ്രസയില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വെള്ളയൂര്‍ ഉച്ചപ്പള്ളിയില്‍ വീട്ടില്‍ മുഹമ്മദ് റംഷാദ് (35) ആണ് അറസ്റ്റിലായത്. പുനലൂര്‍ വെഞ്ചേമ്പില്‍ മദ്രസയിലെ അധ്യാപകനാണ്.
സംഭവത്തിനുശേഷം നാട്ടിലേക്കു കടന്ന പ്രതിയെ പുനലൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, പ്രവീണ്‍ എന്നിവര്‍ മലപ്പുറത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്.