അടുത്ത വർഷത്തെ ഹജ്ജ് യാത്രക്ക് അപേക്ഷ ക്ഷണിച്ചു

അടുത്ത വർഷത്തെ ഹജ്ജ് യാത്രക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.ഈ മാസം 20 വരെ ഓൺലൈനായി അപേക്ഷിക്കാം. 2025 ജനുവരി 31 വരെ കാലാവധിയുള്ള മെഷീൻ റീ ഡബ്ൾ പാസ്പോർട്ട് വേണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾ അടുത്ത ദിവസം വെബ്സൈറ്റിൽ ലഭിക്കും.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും hajcommittee.gov.in സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും keralahajcommittee.org വെബ്സൈറ്റുകളിൽ അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. Hajsuvidha മൊബൈൽ ആപ്പ് വഴിയും അപേക്ഷിക്കാം.ഹജ്ജ് ഹൗസ് ഫോൺ: 0483 2710717