പി.എസ്.സി പരീക്ഷാ സൗജന്യ പരിശീലനം

കണ്ണൂർ : ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചൊക്ലിയിലെ പരിശീലന കേന്ദ്രത്തിൽ ജനുവരിയിൽ തുടങ്ങുന്ന പി.എസ്.സി. പരീക്ഷാ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 വയസ്സ് തികഞ്ഞവരായിരിക്കണം.
20 വരെ അപേക്ഷിക്കാം. നേരിട്ട് അപേക്ഷ നൽകണം. അപേക്ഷാ ഫോം ചൊക്ലിയിലെ ഓഫീസിലും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ: 9656048978, 9656307760.