നാരങ്ങത്തട്ട് റോഡ് ടാറിംഗ് പ്രവർത്തി നിർമാണത്തിൽ ക്രമക്കേട്

കേളകം: ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നടത്തുന്ന നാരങ്ങത്തട്ട് റോഡ് ടാറിംഗ് പ്രവർത്തി നിർമാണത്തിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. റോഡ് ടാറിങ് പ്രവൃത്തിയിൽ പൊടിയിട്ട് കുഴിയടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പൊടിയും മണ്ണും നീക്കം ചെയ്ത് ടാർ ഉപയോഗിച്ച് നിർമ്മാണം നടത്താൻ പഞ്ചായത്ത് അധികൃതർ നിർദേശിച്ചു.
കുഴികളിൽ ടാറിൻ്റെ അംശം ഇല്ലാതെ ടാറിംഗ് നടത്തുന്നതിനെതിരെ ജന രോഷം ഉയർന്നതിനെ തുടർന്ന് ജനപ്രതിനിധികൾ സ്ഥലത്തെത്തി. റോഡ് നിർമ്മാണം നിരീക്ഷിക്കാനാളില്ലാത്തതിനാൽ പൊടി വിതറിത്തീർക്കുകയാണെന്നും, വേണ്ടത്ര അളവിൽ ടാർ ഉപയോഗിക്കാതെ നടത്തുന്ന പ്രവർത്തി കുറ്റമറ്റതാക്കാൻ ജില്ലാ കലക്ടർക്കും, വിജിലൻസിലും പരാതി നൽകുമെന്നും നാട്ടുകാർ അറിയിച്ചു.