കീഴല്ലൂർ അണക്കെട്ടിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടൽ

കണ്ണൂർ : തലശ്ശേരി മാഹി ശുദ്ധ ജല പദ്ധതിയുടെ ഭാഗമായുള്ള കീഴല്ലൂർ അണക്കെട്ട് മൂലം വെള്ളം കയറി കൃഷിസ്ഥലം നശിക്കുന്ന സംഭവത്തിൽ ചീഫ് സെക്രട്ടറിതലത്തിൽ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.കീഴല്ലൂർ പാലയാട് ജ്യോതിസിൽ കാരത്താൻ സഹദേവൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിയിൽ പരിഹാരം കാണാൻ ജലഅതോറിറ്റിക്കും കൃഷിവകുപ്പിനുമുള്ള പരിമിതികൾ കണക്കിലെടുത്താണ് ഇക്കാര്യം പരിഗണിക്കാൻ കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.
ഗ്രാമപഞ്ചായത്ത് അധികൃതർ, കീഴല്ലൂർ വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി സ്വീകരിച്ച നടപടികൾ 3 മാസത്തിനകം കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.