പഠിച്ചാല്‍ ജോലി ഉറപ്പ്; വിജയവഴി തുറന്ന് മാനന്തവാടി കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്

Share our post

മാനന്തവാടി: സൗജന്യവും കുറഞ്ഞ നിരക്കിലുള്ളതുമായ നൈപുണ്യ പരിശീലനങ്ങളിലൂടെ കുറഞ്ഞ കാലയളവില്‍ ജില്ലയിലെ നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കി മാനന്തവാടി അസാപ് കേരള കമ്യുണിറ്റി സ്‌കില്‍ പാര്‍ക്ക്.

മാനന്തവാടി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ് പൂര്‍ത്തിയാക്കിയ 11 പേര്‍ക്ക് ജോലി ലഭിച്ചു. ടൂറിസം രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി അവതരിപ്പിച്ച 35 ദിവസത്തെ സൗജന്യ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് കോഴ്‌സ്
പൂര്‍ത്തിയാക്കിയ 20 ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചു. മറ്റൊരു ഹ്രസ്വകാല കോഴ്‌സായ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് പൂര്‍ത്തിയാക്കിയ അഞ്ചു പേര്‍ക്കും ജോലി ലഭിച്ചു. പിഎംകെവിവൈ സ്‌കില്‍ ഹബ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സുകളില്‍ പരിശീലനം നല്‍കിയത്.

സന്നദ്ധ സംഘടനയായ ഉന്നതി, ടാറ്റാ പവര്‍ കണ്‍സല്‍ട്ടന്റ് ട്രസ്റ്റ് എന്നിവരുമായി ചേര്‍ന്ന് 35 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനവും സംഘടിപ്പിച്ചു വരുന്നു. കംപ്യൂട്ടര്‍ സ്‌കില്‍, അക്കൗണ്ടിങ് സ്‌കില്‍, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഈ കോഴ്‌സ്. 18നും 25നുമിടയില്‍ പ്രായമുള്ള ആര്‍ക്കും ഈ പരിശീലനത്തിന് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8921407294, 9495999615


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!