‘സി.ഐ.ഡി’ പരമ്പര താരം ദിനേശ് ഫഡ്നിസ് അന്തരിച്ചു

Share our post

മുംബൈ: സി.ഐ.ഡി എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ ദിനേശ് ഫഡ്നിസ് (57) അന്തരിച്ചു. ​ഗുരുതരമായ കരൾ രോ​ഗത്തേത്തുടർന്ന് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ദിനേശിന്റെ മരണം സി.ഐ.ഡിയിൽ അദ്ദേഹത്തിനൊപ്പം വേഷമിട്ട നടൻ ദയാനന്ദ് ഷെട്ടി സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച പുലർച്ചെ 12:08 ന് മുംബൈയിലെ തും​ഗ ആശുപത്രിയിൽ വെച്ചായിരുന്നു ദിനേശ് ഫഡ്നിസിന്റെ അന്ത്യം. ഒന്നിലേറെ ആന്തരികാവയവങ്ങൾ തകരാറിലായിരുന്ന അദ്ദേഹത്തിന്റെ വെന്റിലേറ്റർ സംവിധാനം കഴിഞ്ഞദിവസം രാത്രി നീക്കം ചെയ്തിരുന്നു. ഈ മാസം ഒന്നിനാണ് ദിനേശ് ഫഡ്നിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹതാരമായ ദയാനന്ദ് ഷെട്ടിയാണ് പിന്നീട് ഫഡ്നിസിന്റെ ആരോ​ഗ്യവിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നത്.

സി.ഐ.ഡി എന്ന പരമ്പരയിലെ ഫ്രെഡറിക്സ് എന്ന കഥാപാത്രമാണ് ദിനേശ് ഫഡ്നിസിനെ പ്രശസ്തിയിലേക്കുയർത്തിയത്. രണ്ടുപതിറ്റാണ്ടായി ഈ പരമ്പരയുടെ ഭാ​ഗമാണ് അദ്ദേഹം. സി.ഐ.ഡിക്ക് പുറമേ താരക് മേഹ്താ കാ ഉൾട്ടാ ചഷ്മാ എന്ന ടെലിവിഷൻ ഷോയിൽ കാമിയോ വേഷത്തിലും ദിനേശ് ഫഡ്നിസ് എത്തിയിട്ടുണ്ട്.

1998-ൽ സംപ്രേഷണം ആരംഭിച്ച സി.ഐ.ഡി ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലമായി പ്രേക്ഷകർക്കമുന്നിലെത്തുന്ന പരമ്പരയാണ്. ശിവാജി സത്തം ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!