കണ്ണൂര്‍-ബെഗ്ലൂരു സര്‍വീസില്‍ സമയക്രമത്തില്‍ മാറ്റംവരുത്തി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്

വിന്റര്‍ ഷെഡ്യൂളില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് നടത്തുന്ന കണ്ണൂര്‍-ബെംഗ്ളൂറു സമയക്രമം മാറ്റി.ഡിസംബര്‍ നാലുമുതല്‍ 2024 ജനുവരി ഒന്നുവരെയാണ് സമയം മാറ്റിയത്.
വെളുപ്പിന് 4.55ന് ബെഗ്ലൂറില്‍ നിന്നും പുറപ്പെട്ട് 6.15-ന് കണ്ണൂരില്‍ എത്തുന്ന വിമാനം 6.45-ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് 8.05-ന് ബെഗ്ലൂറിലെത്തുന്ന തരത്തിലാണ് പുതിയ സമയ ക്രമം. ഡിസംബര്‍ ഒന്‍പത്, 14 തീയതികളില്‍ സര്‍വീസില്ല. ജനുവരി രണ്ടുമുതല്‍ പഴയ സമയക്രമത്തിലേക്ക് തിരിച്ചുവരും.
നവംബര്‍ 15-നാണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസിന്റെ ആദ്യ കണ്ണൂര്‍-ബെംഗ്ളൂറു സര്‍വീസ് തുടങ്ങിയത്. അധിക ദിവസം രണ്ടുമണിക്കൂര്‍ വൈകിയാണ് സര്‍വീസ് നടത്തിയിരുന്നത്. വളരെ നേരത്തെ വിമാനത്താവളത്തിലെത്തി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ടേക് ഓഫ് സമയം മാറ്റി നിശ്ചയിക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍ രംഗത്ത് വന്നിരുന്നു.
ഉച്ചയ്ക്ക് 2.40-ന് ബെംഗ്ളൂറില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം നാലുമണിക്ക് കണ്ണൂരിലെത്തി നാലരയ്ക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട്, 5.50ന് ബെഗ്ലൂറിലെത്തുന്ന തരത്തിലായിരുന്നു സര്‍വീസ് നടത്തിയത്. കണ്ണൂരില്‍ നിന്നും ഏറ്റവും യാത്രക്കാരുളള റൂടാണ് ബെംഗ്ളൂറു.