ഉളിയിൽ-തില്ലങ്കേരി റോഡരികിൽ അപകട ഭീഷണിയായ മരം മുറിച്ചുനീക്കി

ഉളിയിൽ : ഉളിയിൽ-തില്ലങ്കേരി റോഡിൽ തെക്കംപൊയിൽ വളവിൽ അപകടഭീക്ഷണിയുയർത്തിയ മരം പൊതുമരാമത്ത് വകുപ്പ് അധികൃതർ മുറിച്ചുനീക്കി. അടിഭാഗം ദ്രവിച്ച് ഏതുസമയവും വീഴാവുന്ന അവസ്ഥയിലായിരുന്നു.
മരത്തിന്റെ അപകടവാവസ്ഥയെക്കുറിച്ച് നേരത്തേ പലതവണ പരാതി നൽകിയിരുന്നു. സ്കൂൾ വിദ്യാർഥികളുൾെപ്പടെ നൂറുകണക്കിന് കാൽനടയാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന പ്രധാന റോഡാണിത്. മരത്തിന്റെ സമീപത്തുകൂടി തന്നെ പ്രധാന വൈദ്യുതലൈനും കടന്നുപോകുന്നുണ്ടായിരുന്നു.
താലൂക്ക് വികസനസമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതിയും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡരികിലെ മരംമുറിക്കുന്നത് സംബന്ധിച്ച സാങ്കേതികമായ നടപടിക്രമം എളുപ്പമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരം പൂർണമായും മുറിച്ചുമാറ്റിയത്.