Kerala
5000 ഒഴിവുകള്‍; പോലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം 46 തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം
തിരുവനന്തപുരം: പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, പോലീസ് കോണ്‍സ്റ്റബിള്‍, എല്‍.എസ്ജി.ഐ സെക്രട്ടറി, പി.എസ്.സി/ സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ് തുടങ്ങി 46 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. വിവിധ തസ്തികകളിലേക്കായി അയ്യായിരത്തോളം ഒഴിവുകളുണ്ടാകും.
തദ്ദേശ സ്ഥാപനങ്ങളുടെ ഏകീകരണത്തിന് ശേഷം ഇതാദ്യമായാണ് എല്‍.എസ്ജി.ഐ സെക്രട്ടറി തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാന, ജില്ലാ തലങ്ങളില്‍ ജനറല്‍, എന്‍.സി.എ, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിഭാഗങ്ങളിലാണ് വിജ്ഞാപനം.
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
തദ്ദേശസ്വയംഭരണ വകുപ്പില്‍ (ഇ.ആര്‍.എ) സെക്രട്ടറി (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍).
പോലീസ് (കേരള സിവില്‍ പൊലിസ്) വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് (ട്രെയിനി).
പോലീസ് (ആംഡ് പൊലിസ് ബറ്റാലിയന്‍) വകുപ്പില്‍ ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി).
കേരള പോലീസില്‍ വുമണ്‍ പോലിസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (വുമണ്‍ പൊലിസ് ബറ്റാലിയന്‍).
കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍/ഗവ.സെക്രട്ടേറിയേറ്റ്/ഓഡിറ്റ് വകുപ്പ്/കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്/അഡ്വക്കേറ്റ് ജനറല്‍ ഓഫിസ് എന്നിവിടങ്ങളില്‍ ഓഫിസ് അറ്റന്‍ഡന്റ്.
സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ ഓഫിസര്‍ ഗ്രേഡ് 2.
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പഞ്ചകര്‍മ്മ.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓട്ടോ റൈനോ ലാറിങ്കോളജി ഹെഡ് ആന്‍ഡ് നെക്ക് (ഇഎന്‍ടി).
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റീപ്രൊഡക്ടീവ് മെഡിസിന്‍.
പൊതുമരാമത്ത് വകുപ്പില്‍ (ആര്‍ക്കിടെക്ചറല്‍ വിങ്) ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്.
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റിസര്‍ച്ച് അസിസ്റ്റന്റ് (കെമിസ്ട്രി).
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ടെക്‌നീഷ്യന്‍ (ഫാര്‍മസി).
കേരള പബ്ലിക് സര്‍വിസ് കമ്മിഷനില്‍ അസിസ്റ്റന്റ് (കന്നട അറിയാവുന്നവര്‍).
കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്/ സെറോളജിക്കല്‍ അസിസ്റ്റന്റ്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്).
ആരോഗ്യ വകുപ്പില്‍ മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രേറിയന്‍ ഗ്രേഡ് 2.
കേരള പൊലിസില്‍ പൊലിസ് കോണ്‍സ്റ്റബിള്‍ െ്രെഡവര്‍ (വിമുക്തഭടന്‍മാര്‍ മാത്രം).
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പഞ്ചകര്‍മ്മ അസിസ്റ്റന്റ്.
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (വിഷ).
ജനറല്‍ റിക്രൂട്ട്‌മെന്റ് ( ജില്ലാതലം)
കേരള പോലീസില്‍ വിവിധ ബറ്റാലിയനുകളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയന്‍).
വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന).
വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ്/ആയുര്‍വേദ കോളേജുകള്‍ എന്നിവിടങ്ങളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദം).
വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹെസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) തസ്തികമാറ്റം മുഖേന).
ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (തമിഴ് മീഡിയം).
വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന).
വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2.
വിവിധ ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2/ പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്‌റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍.
വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം).
തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (തമിഴും മലയാളവും അറിയാവുന്നവര്‍) (നേരിട്ടും തസ്തികമാറ്റം മുഖേനയും).
വിവിധ ജില്ലകളില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ ട്രേസര്‍.
തൃശൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ‘ആയ’.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ( സംസ്ഥാനതലം)
കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഫിസിക്‌സ് (പട്ടികവര്‍ഗം).
എന്‍.സി.എ. റിക്രൂട്ട്‌മെന്റ്
( സംസ്ഥാനതലം)
തുറമുഖ (ഹൈഡ്രോഗ്രാഫിക് സര്‍വേവിങ്) വകുപ്പില്‍ അസിസ്റ്റന്റ് മറൈന്‍ സര്‍വേയര്‍ (പട്ടികജാതി).
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ (പട്ടികവര്‍ഗം).
കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക് (പട്ടികജാതി/പട്ടികവര്‍ഗ്ഗം).
അച്ചടി (ഗവണ്‍മെന്റ് പ്രസുകള്‍) വകുപ്പില്‍ ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപറേറ്റര്‍ ഗ്രേഡ് 2 (ധീവര).
എന്‍.സി.എ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (കന്നട മീഡിയം) (മുസ്‌ലിം).
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്വറല്‍ സയന്‍സ്) മലയാളം മീഡിയം (ധീവര).
തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (എസ്.സി.സി.സി.).
പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (ഈഴവ/തിയ്യ/ബില്ലവ).
വിവിധ ജില്ലകളില്‍ ആര്യോഗ്യ വകുപ്പ്/മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 (മുസ് ലിം, എസ്.ഐ.യു.സി നാടാര്‍, ഹിന്ദുനാടാര്‍, ധീവര, വിശ്വകര്‍മ, എസ്.സി.സി.സി).
വിവിധ ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്2/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്‌റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (ധീവര, ഹിന്ദുനാടാര്‍).
കൊല്ലം ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ കുക്ക് (ധീവര, എല്‍.സി/എ.ഐ, മുസ്‌ലിം)
മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ‘ആയ'(ധീവര).
Kerala
ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു
ചാലക്കുടി: ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി പി പോൾ (83) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ചാലക്കുടിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ മൂന്ന് മണിക്ക് ചാലക്കുടി ഫോറോന പള്ളിയിൽ.കുന്ദംകുളം സ്വദേശിയായിരുന്ന സി പി പോൾ പിന്നീട് ചാലക്കുടിയിൽ സ്ഥിരതാമസമാക്കിയതാണ്. ഹാർഡ് വെയർ വ്യാപാരത്തിലൂടെയായിരുന്നു ബിസിനസ് രംഗത്ത് ചുവടുവച്ചത്. പിന്നീട് സ്വർണ്ണ വ്യാപാരരംഗത്തേക്ക് കടന്നു. ഭാര്യ: ലില്ലി. മക്കൾ: രാജി, രാജീവ്, രഞ്ജിത്ത്, രേണു. മരുമക്കൾ: ഡോ.ടോണി തളിയത്ത്, അനി, ഡയാന, അഭി ഡേവിസ്.
Kerala
വീഗനൊപ്പം വളർന്ന് കേരളത്തിലെ ചക്ക വിപണിയും, കിലോയ്ക്ക് 70 രൂപ വരെ
പന്തളം: ‘വീഗൻ’ വിപണി രാജ്യത്ത് കുതിക്കുമ്പോൾ കേരളത്തിലെ ചക്കവിപണിക്കും അത് ഊർജമായി. മൂപ്പെത്തുംമുമ്പുള്ള ചക്ക വൻതോതിൽ ഇപ്പോൾ കയറ്റിപ്പോകുന്നു. ചക്കയുടെ സീസൺ ആരംഭിച്ചപ്പോൾത്തന്നെ ആവശ്യകത ഇരട്ടിയായി. ഇടിച്ചക്ക മുതൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചുതുടങ്ങിയതോടെ ഇരട്ടിയോടടുത്താണ് വില. കേരളത്തിലെ ചക്കയ്ക്കാണ് ഏറെ പ്രിയം.തമിഴ്‌നാട്ടിലേക്കും വടക്കൻ സംസ്ഥാനങ്ങളിലേക്കുമാണ് ചക്ക കൂടുതലായി കയറ്റിവിടുന്നത്.പ്രധാനമായി വിവിധതരം അച്ചാറുകൾ, ചക്കയുടെ മറ്റ് ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് മൂക്കാത്തചക്ക ഇവിടെനിന്ന് കൊണ്ടുപോകുന്നത്. മസാല ചേർത്ത വെജിറ്റേറിയൻ ഫാസ്റ്റ് ഫുഡ് ഉത്പന്നങ്ങളുടെ പട്ടികയിലും മൂക്കാത്തചക്ക സ്ഥാനം പിടിച്ചിട്ടുണ്ട്.
കിലോയ്ക്ക് 70 വരെ രൂപ
കിലോയ്ക്ക് 30 മുതൽ 50 വരെയാണ് മൊത്തവില. ചില്ലറവിൽപ്പനയിൽ വില 70 രൂപയിൽ എത്തിനിൽക്കുന്നു. അച്ചാറുകൾ പോലെയുള്ള ഉത്പന്നമായി ഇത് തിരികെ കേരളത്തിലേക്കെത്തുന്നുമുണ്ട്.
അച്ചാർ കമ്പനിക്കാർ ആവശ്യപ്പെടുന്നതനുസരിച്ച് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിൽ തൂക്കമുള്ള ചക്കയാണ് കയറ്റി അയയ്ക്കുന്നവയിൽ അധികവും. തമിഴ്‌നാട്ടിലേക്ക് അധികവും കൊണ്ടുപോകുന്നത് മൂത്തചക്കയാണ്. സീസൺ അല്ലാതെ കായ്ക്കുന്ന പ്ലാവുകൾ കേരളത്തിൽ ധാരാളമായി കൃഷിചെയ്യുന്നതാണ് എക്കാലത്തുമുള്ള ഉത്പാദനത്തിനും വിപണനത്തിനും ആധാരമെന്ന് ചക്കക്കൂട്ടം ഗ്രൂപ്പ് അഡ്മിൻ ആർ.അശോക് പറഞ്ഞു.
അധികം ഉയരം വരാത്തതും ഏതാണ്ട് എല്ലാ കാലത്തും ചക്കയുണ്ടാകുന്നതുമായ പ്ലാവുകളുള്ളതിനാൽ എപ്പോഴും സംസ്‌കരണവും വിപണനവും സുഗമമായി നടക്കുമെന്നതുതന്നെയാണ് പ്രധാനമെന്ന് ചക്കക്കൂട്ടം കോഡിനേറ്റർ അനിൽ ജോസ് പറയുന്നു.
വീഗൻ എന്നാൽ
മത്സ്യ മാംസാദികളും പാലും പാലുത്പന്നങ്ങളും മുട്ടയും പൂര്‍ണമായി വര്‍ജിച്ചുകൊണ്ടുള്ള ആഹാരക്രമമാണിത്. വീഗന്‍ ആഹാരക്രമം എന്നത് വെറുമൊരു ഭക്ഷണക്രമത്തിലെ തിരഞ്ഞെടുപ്പ് മാത്രമല്ല, മറിച്ച് അതൊരു ജീവിതരീതിയാണ്. ഇറച്ചിയും മീനും കൂടാതെ പാല്‍ പോലും കഴിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് കരുതുന്നവരാണ് വീഗനുകള്‍. കഴിവിന്റെ പരമാവധി മൃഗങ്ങളെ ഉപയോഗിക്കുന്നതോ, ചൂഷണം ചെയ്യുന്നതോ ആയ ഉല്‍പ്പന്നങ്ങള്‍ അവര്‍ ഒഴിവാക്കുന്നു. പോഷണം, ധാര്‍മ്മികത, പരിസ്ഥിതിസ്‌നേഹം, ആരോഗ്യസംരക്ഷണം എന്നിവയെല്ലാം ഒരാളെ വീഗനാക്കുന്നതില്‍ പങ്കുവഹിക്കുന്നു.
Kerala
ജാമ്യത്തുകയില്ലാത്ത തടവുകാർക്ക് പുറത്തിറങ്ങാം, അർഹരായവരെ ലീഗൽ സർവീസ് അതോറിറ്റി സഹായിക്കും
കോടതി ജാമ്യം അനുവദിച്ചിട്ടും പണമടയ്ക്കാൻ നിർവാഹമില്ലാതെ ജയിലിൽത്തുടരേണ്ടിവരുന്ന തടവുകാർക്ക് സാമ്പത്തിക സഹായം നൽകാൻ നിയമസംവിധാനമുണ്ട്. വിചാരണത്തടവുകാർക്ക് 40,000 രൂപവരെയും ശിക്ഷിക്കപ്പെട്ടവർക്ക് 25,000 രൂപ വരെയുമാണ് പാവപ്പെട്ടവരെങ്കിൽ ജാമ്യത്തുകയടയ്ക്കാൻ സാമ്പത്തികസഹായം കിട്ടുക. ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിലുള്ള ജില്ലാതല എംപവേഡ് കമ്മിറ്റിയാണ് സഹായധനം നൽകാൻ നടപടിയെടുക്കുന്നത്.ദ്വയാർഥപരാമർശത്തിന്റെ പേരിൽ ജയിലിൽ പോകേണ്ടിവന്ന വ്യവസായി ബോബി ചെമ്മണൂർ ഇത്തരം തടവുകാർക്ക് പിന്തുണ പ്രഖ്യാപിക്കുന്നെന്ന് പറഞ്ഞത് വിവാദമായിരുന്നു.ജയിലിന്റെ പരിധിയിൽ വരുന്ന പ്രദേശത്തെ ജഡ്ജി, കളക്‌ടർ, ജില്ലാ പോലീസ് മേധാവി, ജയിൽ സൂപ്രണ്ടുമാർ തുടങ്ങിയവർ ഈ കമ്മിറ്റിയിൽ അംഗങ്ങളാണ്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയാണ് കൺവീനർ. പണമടയ്ക്കാനില്ലാതെ ജയിലിൽനിന്ന് ഇറങ്ങാൻ സാധിക്കാത്ത പ്രതികളുടെ പട്ടിക ജയിലിൽനിന്ന് വാങ്ങി ഈ കമ്മിറ്റിയിൽ വെക്കും. അർഹരായവർക്ക് തുക അനുവദിക്കണമെന്ന് കമ്മിറ്റി ശുപാർശചെയ്യും. ഇതു പ്രകാരമാണ് സർക്കാർ പണമനുവദിക്കുന്നത്.
ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമാണ് അർഹത, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും എൻ.ഡി.പി.എസ്., േപാക്സോ കേസ് പ്രതികൾ എന്നിവർക്കും സഹായം ലഭിക്കില്ല. സ്ഥിരം കുറ്റവാളികൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയായവർ, യു.എ.പി.എ. ചുമത്തപ്പെട്ടവർ എന്നിവർക്കും ഈ ആനുകൂല്യമില്ല.
ഒരു പ്രതിക്ക് ഒരു തവണ മാത്രമേ സാമ്പത്തിക സഹായം കിട്ടൂ. പണമില്ലാത്ത പ്രതികൾക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന് നേരിട്ട് കോടതിയിൽ അപേക്ഷ നൽകാനും കഴിയും. കോടതി പരിേശാധിച്ച് നടപടിയെടുക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു