പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് പീഡനം, അദ്ധ്യാപകന് ഏഴ് വര്‍ഷം കഠിന തടവ്

കോഴിക്കോട്: പരീക്ഷ നടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. ഏഴ് വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്.
കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയില്‍ ലാലു ആണ് കേസില്‍ പ്രതിയായ അദ്ധ്യാപകന്‍.ഏഴ് വര്‍ഷത്തെ കഠിന തടവിന് പുറമേ 50000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. നാദാപുരം അതിവേഗ പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി.