Kerala
തദ്ദേശ സേവനങ്ങൾ കിട്ടാൻ ജനുവരി മുതൽ കെ-സ്‌മാർട്ട്
![](https://newshuntonline.com/wp-content/uploads/2023/12/k-smart-w.jpg)
തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ജനങ്ങൾക്ക് ലഭ്യമാക്കാനും ഇ – ഗവേണൻസ് കൂടുതൽ കാര്യക്ഷമമാക്കാനും ജനുവരി 1 മുതൽ കെ – സ്‌മാർട്ട് പോർട്ടൽ. പല സേവനങ്ങൾക്കും പല സൈറ്റുകളിൽ പോകുന്നതിന് പകരം ഏകീകൃത സംവിധാനമാണ് ലക്ഷ്യം.
ആദ്യം മുപ്പതോളം സേവനങ്ങളാണ് ലഭ്യമാവുക. പിന്നീട് ഘട്ടംഘട്ടമായി എല്ലാ സേവനങ്ങളും കെ – സ്‌മാർട്ട് വഴിയാക്കും. ആദ്യഘട്ടത്തിൽ 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലുമാണ് നടപ്പാക്കുന്നത്. പിന്നീട് പഞ്ചായത്തുകളിലും നിലവിൽ വരും.
മൊബൈലിലും പോർട്ടൽ ലഭ്യമാകുന്നതോടെ സേവനങ്ങൾക്കായി ജനങ്ങൾക്ക് തദ്ദേശ ഓഫീസുകളിൽ പോകേണ്ടി വരില്ല. അക്ഷയ സെന്ററുകളിലും കെ-സ്‌മാർട്ട് (കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്‌ഫോർമേഷൻ) സേവനം ലഭിക്കും.
നിലവിൽ പദ്ധതികൾ തയ്യാറാക്കാനും ജനങ്ങൾക്ക് സേവനങ്ങൾ നൽകാനും വെവ്വേറെ സംവിധാനമാണ്. കെ-സ്‌മാർട്ട് വരുന്നതോടെ ഇതെല്ലാം ഒരു കുടക്കീഴിലാവും. ജനനമരണ രജിസ്‌ട്രേഷൻ, പൊതുജനപരാതി പരിഹാരം, വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസുകൾ തുടങ്ങി എട്ട് മൊഡ്യൂകളിലുള്ള സേവനങ്ങളാവും ആദ്യം ലഭ്യമാവുക. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളും സേവനങ്ങളുടെ വിവരങ്ങളും ഉൾപ്പെടുന്ന ഡാഷ് ബോർഡും ഉണ്ട്.
കണ്ണൂർ, കൊച്ചി കോർപ്പറേഷനുകളിലും ആറ്റിങ്ങൽ, ചിറ്റൂർ, തത്തമംഗലം, ആന്തൂർ, തൊടുപുഴ, ചേർത്തല, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റികളിലും കരെ – സ്‌മാർട്ട് പരീക്ഷിച്ചിരുന്നു.
Kerala
മഴയിൽ കുറവ്, ചൂടിന്റെ തലസ്ഥാനമായി കേരളം
![](https://newshuntonline.com/wp-content/uploads/2025/01/choo.jpg)
![](https://newshuntonline.com/wp-content/uploads/2025/01/choo.jpg)
കേരളം ചൂടിന്റെ തലസ്ഥാനം ആകുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥാ മാറ്റ പഠന ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക റിപ്പോർട്ട്.കേരളത്തിലെ ശരാശരി താപനിലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ക്രമാതീതമായ വർധനവ് ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് തൃശൂരിൽ സംസ്ഥാന ശാസ്ത്ര കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കിയത്.ഏപ്രിൽ മാസ താപനിലയിലാണ് ഏറ്റവും കൂടിയ വർധനവ് രേഖപ്പെടുത്തിയത്. 1.85 ഡിഗ്രി സെൽഷ്യസ്. 124 വർഷത്തിന് ഇടയിൽ സംസ്ഥാനത്തെ വാർഷിക ശരാശരി താപനിലയിലെ വർധന 0.99 ഡിഗ്രിയായി ഉയർന്നതും ഭാവിയെ കുറിച്ചുള്ള ആശങ്കയായി റിപ്പോർട്ടിലുണ്ട്.
2024 കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വർഷമായി മാറിയെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായി ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2016ൽ 0.77 ഡിഗ്രിയും 2023ൽ 0.76 ആയിരുന്ന താപനിലയാണ് പെട്ടെന്ന് വർധിച്ച് 0.99 ഡിഗ്രി ആയി ഉയർന്നത്.സംസ്ഥാനത്തെ എല്ലാ ഋതുക്കളിലും താപനില വർധിക്കുന്ന പ്രവണത ദൃശ്യമായതായും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
ശൈത്യകാല താപനിലയിലെ വർധന പോലും 1.17 ഡിഗ്രിയാണ്. സംസ്ഥാനത്തെ ഏറ്റവും തണുപ്പു കുറഞ്ഞ മഞ്ഞ് കാലത്തിനാണ് ഈ ഡിസംബറിൽ തിരശീല വീണത്. ജനുവരിയിലും തണുപ്പു കുറഞ്ഞതിന്റെ കാരണം റിപ്പോർട്ടിൽ നിന്ന് വ്യക്തം, ജനുവരിയിലെ കുറഞ്ഞ താപനിലയിൽ 1.71 ഡിഗ്രി വർധനയുണ്ട്.വേനൽക്കാല താപനിലയിൽ 1.13 ഡിഗ്രിയും മൺസൂൺ കാല താപനിലയിൽ 0.95 ഡിഗ്രിയും അതിനുശേഷമുള്ള സമയത്ത് 0.81 ഡിഗ്രിയും ശരാശരി ചൂടിൽ വർധന. റെക്കോർഡ് താപനില അനുഭവപ്പെട്ട 10 വർഷങ്ങളിൽ ഒൻപതും 2015-2024 കാലഘട്ടത്തിലാണ്.
കഴിഞ്ഞ 100 വർഷത്തിന് ഇടയിൽ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനിലകൾ തമ്മിലുള്ള അംശബന്ധ കണക്കിലും വർധനയുടെ പ്രവണത വ്യക്തമാണ്. 1.15 ഡിഗ്രിയുടെ താപ വർധനയാണ് ഇതിൽ കണ്ടെത്തിയത്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള അന്തരം 10 ഡിഗ്രിക്ക് താഴെ നിന്നില്ലെങ്കിൽ ആ പ്രദേശം ഭാവിയിൽ കൊടും വരൾച്ചയുടെ പിടിയിലേക്കാവും പോകുന്നതെന്ന സൂചനയും വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നു.മധ്യകേരളത്തിൽ കാലവർഷം ദുർബലമാവുകയും വേനൽമഴ തീവ്രമഴയായി പെയ്ത് ഇറങ്ങുകയും ചെയ്യുന്ന പ്രവണതയും ചൂടേറ്റത്തിന്റെ ഫലമാകാം. കഴിഞ്ഞ 100 വർഷത്തിനിടെ കാലവർഷം 12.4%, തുലാമഴ 5.4 % എന്നിങ്ങനെ കുറയുന്ന പ്രവണതയാണ്.
Breaking News
രൂക്ഷമായ വന്യജീവി ആക്രമണം:വയനാട് ജില്ലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ
![](https://newshuntonline.com/wp-content/uploads/2025/02/harthal.jpg)
![](https://newshuntonline.com/wp-content/uploads/2025/02/harthal.jpg)
കൽപ്പറ്റ :ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനങ്ങൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജിയും കൺവീനർ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.
Kerala
പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു;53കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി
![](https://newshuntonline.com/wp-content/uploads/2025/02/prrn.jpg)
![](https://newshuntonline.com/wp-content/uploads/2025/02/prrn.jpg)
കാസർകോട്: വിദ്യാർത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ബേഡകം സ്വദേശിനിയായ 53കാരി വീട്ടമ്മ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയത് പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവർക്കൊപ്പം. മാസങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയില്‍ നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തില്‍ വെച്ചാണ് സഹപാഠിയായ ഓട്ടോ ഡ്രൈവറെ വീണ്ടും കണ്ടുമുട്ടിയത്.53കാരിയുടെ അമ്മയുടെ വീട് തലശ്ശേരിയിലാണ്.അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്.കുറെ വർഷങ്ങള്‍ക്ക് ശേഷമാണ് പഠിതാക്കള്‍ ഒന്നിച്ചുചേർന്നത്. ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയതിനെ തുടർന്ന് ബന്ധം വളർന്നു. വീട് വിട്ടുപോയി ഒരുമിച്ച് താമസിക്കാൻ നിശ്ചയിച്ചു. സാമ്പത്തികമായി ഉയർന്ന നിലവാരത്തില്‍ കഴിയുന്ന കുടുംബത്തില്‍ നിന്ന് ഉറ്റവരെ മുഴുവൻ തള്ളി സ്ത്രീ കാമുകനായ ഓട്ടോഡ്രൈവറുടെ കൂടെ കഴിഞ്ഞദിവസം നാടുവിട്ടു.
ഭർത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ബേഡകം പൊലീസ് കമിതാക്കളുടെ ഫോണ്‍ ലൊക്കേഷൻ തപ്പിയിറങ്ങി.വയനാട് പോയി ബസില്‍ മടങ്ങിയ ഇരുവരെയും, ബേഡകം എസ്.ഐ അരവിന്ദന്റെയും എ.എസ്.ഐ സരളയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യമായി പിന്തുടർന്നു.തലശേരിയില്‍ ഇറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത് ബേഡകം സ്റ്റേഷനില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ, ഇവരെ പിന്തിരിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും കോടതിയില്‍ നിന്ന് സ്ത്രീ കാമുകനായ സഹപാഠിയുടെ കൂടെ തന്നെ ഇറങ്ങിപോവുകയായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്