അടുത്താഴ്ച മുതൽ ജവാൻ ‘ഫുൾ’ വരും

Share our post

തിരുവനന്തപുരം: സാധാരണക്കാരന്റെ പ്രിയ മദ്യമായ ജവാൻ റമ്മിന്റെ ‘ഫുൾ’ ബോട്ടിൽ ഈ ആഴ്ച അവസാനത്തോടെ ഷോപ്പുകളിലെത്തും. 490 രൂപയാണ് വില. പൊതുമേഖല സ്ഥാപനമായ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിലെ ഉത്പാദനം കൂട്ടി, ജവാൻ ക്ഷാമം പരിഹരിക്കാനാണിത്.

640 രൂപ വിലയുള്ള ഒരു ലിറ്റർ ബോട്ടിൽ മാത്രമാണ് ഇപ്പോഴുള്ളത്. അര ലിറ്റർ കുപ്പിയും വൈകാതെ ഇറങ്ങും.പുതുതായി സ്ഥാപിച്ച രണ്ട് ബ്‌ളെൻഡിംഗ് ലൈനുകൾക്കുകൂടി പ്രവർത്തനാനുമതി ലഭിച്ചതോടെയാണ് ഉത്പാദനം കൂട്ടിയത്.

നേരത്തെ പ്രതിദിനം ഉത്പാദനം 8000 കെയ്സായിരുന്നത് 15,000 ആക്കി വർദ്ധിപ്പിക്കുകയാണ്. ബാറുകൾക്ക് നൽകിയിരുന്ന ജവാൻ പെർമിറ്ര് 10 ശതമാനത്തിൽ നിന്ന് ഇരട്ടിയാക്കി ഉയർത്തിയിട്ടുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!