Kannur
കണ്ണൂരിലെ സ്കൂൾ കുട്ടികളെ അടിമകളാക്കുന്നത് പുതിയ ‘ലഹരി’: പഠനത്തിൽ മിടുക്കരായവർ പിന്നോട്ട്, രക്ഷിതാക്കൾക്ക് ആശങ്ക

കണ്ണൂർ: രൂപവും രീതിയും മാറിയെത്തിയ ‘പോക്കിമോൻ’ സ്‌കൂൾ കുട്ടികൾക്കിയിൽ വ്യാപകമായതോടെ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കയിൽ. ജില്ലയിൽ 50 ശതമാനത്തിലധികം കുട്ടികൾ ഗെയിമിന് അടിമപ്പെട്ടതായാണ് ആശങ്ക ഉളവാക്കുന്നത്.പണത്തിനുവേണ്ടി കളിക്കുന്ന ഈ ഗെയിം കുട്ടികൾ തെറ്റായ വഴിയിലേക്ക് പോകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിൽ പറയുന്നത്.
കൂടാതെ ഗെയിമിൽ വ്യാപൃതരാകുന്നത് മൂലം കുട്ടികൾ പഠനത്തിൽ പിന്നോട്ടുപോകാനുള്ള പ്രവണതയുള്ളതായും ഇതിൽ പറയുന്നുണ്ട്. പഠനത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന പല കുട്ടികളും ഗെയിമുകൾക്ക് അടിമകളായി പഠനത്തിൽ പിന്നോക്കം പോകുന്നുണ്ടെന്ന് അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.10 മുതൽ 500 രൂപ വരെയുള്ള പോക്കിമോൻ കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ കളിക്കുന്നത്. സ്‌കൂൾ ബസുകളിലും ക്ലാസിലെ ഒഴിവുസമയങ്ങളിലുമാണ് കുട്ടികൾ കൂടുതലായും ഗെയിമിൽ ഏർപ്പെടുന്നത്.
രക്ഷിതാക്കളിൽ നിന്ന് സ്‌കൂളിലെ ആവശ്യത്തിന് എന്ന് പറഞ്ഞ് പണം വാങ്ങിയാണ് ഭൂരിഭാഗം കുട്ടികളും പോക്കിമോൻ കാർഡ് വാങ്ങാൻ പണം കണ്ടെത്തുന്നത്. ചീട്ടുമാതൃകയിലുള്ള ഈ ഗെയിം കളിക്കാനായി ഓൺലൈനായി ഓർഡർ ചെയ്തും സ്‌കൂളിനടുത്ത പെട്ടിക്കടകളിൽ നിന്നുമാണ് കാർഡുകൾ തരപ്പെടുത്തുന്നത്.
കൂടുതൽ മലയോരത്തെ കുട്ടികൾമലയോരത്തെ കുട്ടികളാണ് കൂടുതലായും ഗെയിമുകൾക്ക് അടിമകളാകുന്നത്. വീട്ടിൽ നിന്നും സ്‌കൂളുകളിലേക്ക് നൽകാനായി രക്ഷിതാക്കൾ നൽകുന്ന പണമാണ് ഇവർ ഉപയോഗിക്കുന്നത്. സ്‌കൂളുകളിലെ ആവശ്യത്തിന് പണം ലഭിക്കാതെ വരുമ്പോൾ രക്ഷിതാക്കളെ അദ്ധ്യാപകർ വിളിച്ചുചോദിക്കുമ്പോഴാണ് പണം നേരത്തെ കൊടുത്തുവിട്ടിരുന്നെന്ന് അറിയുന്നത്.
വിദ്യാർത്ഥികളോട് അദ്ധ്യാപകർ കാര്യം തിരക്കുമ്പോഴാണ് ഗെയിംകളിക്കാൻ പണം എടുത്തു എന്ന് മനസിലാകുന്നത്.ഗെയിമുകൾ 2 വിധംപ്രധാനമായും രണ്ട് രീതിയിലാണ് ഈ ഗെയിം. ഒന്നാമത്തെ രീതി നമ്പർ ഉപയോഗിച്ചുള്ളതാണ്. ഒരു കുട്ടി പോക്കിമോൻ കാർഡിന്റെ 170 എന്ന നമ്പർ കാർഡ് ഇടുകയും അടുത്തയാൾ അതിനുമുകളിൽ ഉള്ള കാർഡ് ഇടുകയും ചെയ്താൽ രണ്ട് കാർഡും വലിയ സംഖ്യ ഉള്ള കാർഡ് ഇട്ട ആൾക്ക് ലഭിക്കും.
കാർഡിലെ ചിത്രങ്ങൾ തമ്മിൽ യോജിപ്പിക്കുന്നതാണ് അടുത്ത രീതി.കാർഡുകളിൽ ഒരേ ചിത്രങ്ങൾ ലഭിക്കുന്നവരെ വിജയിയായി പ്രഖ്യാപിക്കുകയും അവർക്ക് കൂടുതൽ കാർഡുകൾ ലഭിക്കുകയും ചെയ്യും. സിൽവർ, ഗോൾഡ് കാർഡുകൾ വേറെയുമുണ്ട്. 10 രൂപയുടെ ഒരുപാക്കറ്റ് കാർഡ് വാങ്ങുമ്പോൾ സിൽവർ, ഗോൾഡ് കാർഡുകൾവരെ ലഭിക്കും. ഇത്തരത്തിൽ കാർഡ് ലഭിക്കുന്നവർ അത് 300 രൂപ മുതൽ 500 രൂപയ്ക്ക് വരെ മറിച്ച് വിൽക്കും. ഗോൾഡ് കാർഡിന് മുകളിൽ പോയിന്റുകൾ നേടിയാൽ പ്രധാന മാളുകളിലിലും മറ്റും ചില ഗെയിമുകൾ സൗജന്യമായി കളിക്കാമെന്നും പറയുന്നുണ്ട്.
Kannur
ശമ്പളമില്ല; കെ.എസ്.ആർ.ടി.സി വിട്ട് ദിവസവേതനക്കാർ: കണ്ണൂരിൽ ജോലി ഉപേക്ഷിച്ചത് 77 പേർ

കണ്ണൂർ∙കൃത്യമായി ശമ്പളം ലഭിക്കാത്തതിൽ മനംമടുത്ത് ദിവസവേതനക്കാർ കെഎസ്ആർടിസിയെ കയ്യൊഴിയുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും എംപാനൽ വഴിയും ജോലി നേടിയവരാണു ശമ്പളം ലഭിക്കാത്തതിനാൽ ജോലി ഉപേക്ഷിക്കുന്നത്.കാലാവധി കഴിഞ്ഞ പി.എസ്.സി പട്ടികയിൽ നിന്ന് എടുത്തവരും ഇക്കൂട്ടത്തിലുണ്ട്. കണ്ണൂർ ജില്ലയിൽനിന്ന് 77 പേരും കാസർകോട്ടുനിന്ന് 39 പേരും ജോലി ഉപേക്ഷിച്ചു. ഇതിൽ ഭൂരിഭാഗവും ഡ്രൈവർമാരാണ്.715 രൂപയാണ് ഒരു ദിവസത്തെ വേതനം. ഒരു പതിറ്റാണ്ടിലധികമായി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. 2007 മുതൽ ജോലി ചെയ്യുന്നവരുമുണ്ട്.ഇൻസെന്റീവ് ഇവർക്ക് കിട്ടാക്കനിയാണ്. മാർച്ചിലെ പകുതി ശമ്പളം ലഭിച്ചത് ഏപ്രിൽ 13ന് ആണ്. 35 ദിവസത്തെ ശമ്പളം കിട്ടാനുണ്ട്. കണ്ണൂർ 34, തലശ്ശേരി 24, പയ്യന്നൂർ 19, കാസർകോട് 20, കാഞ്ഞങ്ങാട് 19 എന്നിങ്ങനെയാണ് ജനുവരി മുതൽ കഴിഞ്ഞ ദിവസം വരെ ജോലി മതിയാക്കി പോയ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും എണ്ണം.
സർവീസുകൾ റദ്ദാക്കി
പൊതുവേ ജീവനക്കാർ കുറവുള്ള കെഎസ്ആർടിസിയിൽ ദിവസവേതനക്കാർ ജോലി ഉപേക്ഷിക്കുന്നത് സർവീസിനെ ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലാണ് കൂടുതലായും ബാധിക്കുന്നത്. കണ്ണൂർ, കാസർകോട് ഡിപ്പോകളിൽ പ്രതിദിനം ശരാശരി 10 സർവീസുകൾ റദ്ദാക്കേണ്ടി വരുന്നു. കാഞ്ഞങ്ങാട്ടും പയ്യന്നൂരും ഏഴും തലശ്ശേരിയിൽ ആറും സർവീസുകൾ കഴിഞ്ഞദിവസം റദ്ദാക്കി.
Kannur
ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട; ഇ-സ്‌കൂട്ടര്‍ റെഡി

കണ്ണൂര്‍: തീവണ്ടിയിൽ എത്തി ഇ-സ്‌കൂട്ടര്‍ വാടകക്ക് എടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യം ഒരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്ക് പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെയുള്ള ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്ര വാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. കൂടാതെ അവ സൂക്ഷിക്കാനുള്ള സ്ഥലവും റെയില്‍വേ നല്‍കും. കരാറുകാരാണ് സംരംഭം ഒരുേക്കണ്ടത്. വാഹനം എടുക്കാൻ എത്തുന്നവരുടെ ആധാര്‍, ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധന ഉണ്ടാകും. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, തിരൂർ, കോഴിക്കോട്, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശേരി തുടങ്ങിയ സ്റ്റേഷനുകളിൽ ഇ-സ്‌കൂട്ടർ വരും.
Kannur
തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്