Connect with us

Kannur

സഹപാഠികള്‍ കാര്‍മികരായി; രാജേഷിനും ഷൈനിക്കും മാംഗല്യം

Published

on

Share our post

കണ്ണൂര്‍: ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1990 എസ്.എസ്.എല്‍.സി. ബാച്ചിന്റെ കൂട്ടായ്മ ‘കണ്ണാടി’ 2023 ജൂണ്‍ 25-ന് ആദ്യമായി സംഗമിച്ചപ്പോഴാണ് രണ്ടുപേര്‍ നാല്പത്തിയെട്ടാം വയസ്സിലും അവിവാഹിതരായി തുടരുന്ന കാര്യം സഹപാഠികള്‍ മനസ്സിലാക്കിയത്.

തോട്ടട അമ്മൂപ്പറമ്പ് പി.കെ.ഹൗസിലെ പരേതനായ പി.കെ.ബാലന്റെയും വി.വി.നാരായണിയുടെയും മകന്‍ രാജേഷും കോയ്യോട് പുതിയേടത്ത് വീട്ടിലെ പരേതരായ കുമാരന്റെയും ഓമനയുടെയും മകള്‍ ഷൈനിയും. ഷൈനിക്ക് കുറേ വിവാഹാലോചനകള്‍ വന്നിരുന്നു. രാജേഷ് കുറേ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. ഒന്നും സഫലമായില്ല.

പരിപാടിക്കിടയില്‍ രാജേഷിന്റെയും ഷൈനിയുടെയും കല്യാണക്കാര്യം ചര്‍ച്ചയായി. രണ്ടുപേര്‍ക്കും എന്തുകൊണ്ട് ഒന്നിച്ചുകൂടായെന്ന ചോദ്യങ്ങളുയര്‍ന്നു. രണ്ടുപേരും മൗനംകൊണ്ട് കൂട്ടുകാരുടെ വാക്കുകള്‍ ശരിവെച്ചു. പിരിയാന്‍നേരത്ത് സ്വകാര്യമായി രാജേഷ് ഷൈനിയോട് ചോദിച്ചു; ‘എന്നെ ഇഷ്ടമാണോ..?’ ഷൈനി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

അങ്ങനെ, ജാതിയും ജാതകവുമൊന്നും പരിഗണിക്കാതെ, ഡിസംബര്‍ രണ്ട് ശനിയാഴ്ച ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ത്തന്നെ സജ്ജമാക്കിയ വേദിയില്‍ ഷൈനിയുടെ കഴുത്തില്‍ രാജേഷ് താലിചാര്‍ത്തി.

സ്‌കൂളില്‍ നടക്കുന്ന ആദ്യവിവാഹം. സഹപാഠികളെല്ലാം ഒരേ വേഷത്തിലാണ് വിവാഹത്തിനെത്തിയത്. അധ്യാപകരും നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ 1,500 പേരോളം വിവാഹത്തിനെത്തി. എല്ലാവര്‍ക്കും സദ്യയും നല്‍കി.

ഏഴിലും പത്തിലും രാജേഷും ഷൈനിയും ഒരു ക്ലാസിലായിരുന്നു. 1990-ല്‍ പത്താംക്ലാസ് കഴിഞ്ഞശേഷം 33 വര്‍ഷത്തിനിടയില്‍ ഇരുവരും ഒരിക്കല്‍പ്പോലും കണ്ടില്ല. ഐ.ടി.സി. പാസായ രാജേഷ് തോട്ടടയിലെ ടി.വി.എസില്‍ വാഹന മെക്കാനിക്കാണ്. പ്രി ഡിഗ്രിയും ടൈപ്പ് റൈറ്റിങ്ങും പാസായ ഷൈനി പെരളശ്ശേരിയില്‍ ടെയ്ലറാണ്.


Share our post

Kannur

പുഷ്‌പോത്സവം ജനുവരി 27ന് സമാപിക്കും

Published

on

Share our post

കണ്ണൂർ :കണ്ണിനും മനസിനും കുളിർ മഴ തീർത്ത കണ്ണൂർ പുഷ് പോത്സവം ജനുവരി 27ന് സമാപിക്കും. സമാപനസമ്മേളനം വൈകീട്ട് ആറിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് സമ്മാനദാനം നിർവഹിക്കും.12,000 ചതുരശ്ര അടിയിൽ ഒരുക്കിയ ഡിസ്‌പ്ലേ ആണ് ഇത്തവണത്തെ മുഖ്യ ആകർഷണം. പല വർണങ്ങളിലുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന ബോഗൻവില്ലയുടെ കലവറ കൂടിയായി പ്രദർശന നഗരി. എല്ലാ ദിവസവും കാർഷിക പ്രാധാന്യമുള്ള വിഷങ്ങളിൽ സെമിനാറുകൾ, പാചക മത്സരം , കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും ഇത്തവണ അരങ്ങേറി.


Share our post
Continue Reading

Kannur

കണ്ണൂരിലെ അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: താണയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആസാം സ്വദേശികളായ സെയ്‌ദുൽ ഇസ് ലാം, ഇനാമുൽ ഹുസൻ എന്നിവരെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ബംഗാൾ സ്വദേശി പ്രസൻജിത്ത് പോളിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.


Share our post
Continue Reading

Kannur

പത്താമുദയത്തിന് പത്തരമാറ്റ്: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 1571 പേ​രി​ൽ 1424 പേ​ർ​ക്കും ജ​യം

Published

on

Share our post

ക​ണ്ണൂ​ർ: സാ​ക്ഷ​ര​ത മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ത്താ​മു​ദ​യം പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​നു​മോ​ദി​ച്ചു. പ​ത്താ​മു​ദ​യം പ​ദ്ധ​തി​യി​ലൂ​ടെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 1571 പേ​രി​ൽ 1424 പേ​രും ഇ​ത്ത​വ​ണ വി​ജ​യി​ച്ചു.18 മു​ത​ൽ 81 വ​യ​സ്സ് വ​രെ​യു​ള്ള​വ​രാ​യി​രു​ന്നു പ​ഠി​താ​ക്ക​ൾ. ജ​യി​ച്ച​വ​രി​ൽ 1214 പേ​ർ സ്ത്രീ​ക​ളാ​ണ്. അ​നു​മോ​ദ​നം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് തേ​ർ​മ​ല​യി​ലെ 81കാ​ര​ൻ എം.​ജെ. സേ​വ്യ​റും ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് ചു​ഴ​ലി​യി​ലെ 75കാ​രി രു​ക്മി​ണി താ​ഴ​ത്തു​വീ​ട്ടി​ൽ ഒ​ത​യോ​ത്തും മ​ന്ത്രി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി.മാ​ധ​വി മാ​വി​ല (74), യ​ശോ​ദ (74), എ​ലി​സ​ബ​ത്ത് മാ​ത്യു (74) എ​ന്നി​വ​രും പ്രാ​യ​മേ​റി​യ പ​ഠി​താ​ക്ക​ളാ​ണ്. പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ മാ​ടാ​യി സ്വ​ദേ​ശി എ.​വി. താ​ഹി​റ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പ​ഠി​താ​വ് സി. ​അ​പ​ർ​ണ എ​ന്നി​വ​രെ​യും പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. പ​ത്താ​മു​ദ​യം മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​ര​വും മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, ഇ​രി​ട്ടി ന​​ഗ​ര​സ​ഭ, ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ രാ​മ​ന്ത​ളി, പെ​രി​ങ്ങോം​വ​യ​ക്ക​ര, എ​ര​മം​കു​റ്റൂ​ർ, ചെ​ങ്ങ​ളാ​യി, കോ​ട്ട​യം മ​ല​ബാ​ർ, ചി​റ്റാ​രി​പ്പ​റ​മ്പ്, മാ​ങ്ങാ​ട്ടി​ടം, കു​ന്നോ​ത്തു​പ​റ​മ്പ്, കു​റ്റി​യാ​ട്ടൂ​ർ, മു​ണ്ടേ​രി, അ​ഞ്ച​ര​ക്ക​ണ്ടി, കോ​ള​യാ​ട്, മു​ഴ​ക്കു​ന്ന്, പേ​രാ​വൂ​ർ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പു​ര​സ്കാ​രം. മി​ക​ച്ച വി​ജ​യം നേ​ടി​യ 10 ദ​മ്പ​തി​ക​ളും 28 സ​ഹോ​ദ​ര​ങ്ങ​ളും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ.​കെ ര​ത്‌​ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​രം ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബി​നോ​യ് കു​ര്യ​ൻ വി​ത​ര​ണം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​വി. ശ്രീ​ജി​നി, ടി. ​സ​ര​ള, വി.​കെ. സു​രേ​ഷ്ബാ​ബു, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടൈ​നി സൂ​സ​ൻ ജോ​ൺ, ആ​സൂ​ത്ര​ണ ‌സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ​ഗം​​ഗാ​ധ​ര​ൻ, സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഷാ​ജു ജോ​ൺ, അ​സി. കോ​ഓ​ഡി​നേ​റ്റ​ർ ടി.​വി. ശ്രീ​ജ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ ബാ​ബു​രാ​ജ്, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ വി.​വി. പ്രേ​മ​രാ​ജ​ൻ, പ​യ്യ​ന്നൂ​ർ കു​ഞ്ഞി​രാ​മ​ൻ, വി.​ആ​ർ.​വി. ഏ​ഴോം എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Share our post
Continue Reading

Trending

error: Content is protected !!