കലോത്സവം ഹരിതാഭമാക്കാൻ 100 വല്ലം

തലശ്ശേരി : കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്താൻ തിരുവങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ തെങ്ങോലകൊണ്ടുള്ള 100 വല്ലം നിർമിച്ചു.
തിങ്കളാഴ്ച രണ്ടിന് തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി ബി.ഇ.എം.പി. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കലോത്സവ ഭാരവാഹികൾക്ക് കൈമാറും.
ഹരിതപ്രതിജ്ഞയുടെ കോപ്പിയും കൈമാറും. വല്ലം നിർമാണത്തിന് സ്കൂൾ പ്രിൻസിപ്പൽ സത്യൻ, പ്രഥമാധ്യാപിക രജനി, യേശുദാസൻ, ഷമീമ പൊയ്യേരി, ഉഷ, മൈഥിലി, ഷമിൻ, ഷിനോജ്, ശ്യാം എന്നിവർ നേതൃത്വം നൽകി.