താളിക്കാട് ജങ്ഷന്‍ മുതല്‍ കുണ്ടേരിപ്പൊയില്‍ വായനശാല വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു

കരേറ്റ – കാഞ്ഞിലേരി – കുണ്ടേരിപ്പൊയില്‍ -മാലൂര്‍ റോഡ് പ്രവൃത്തി നടത്തുന്നതിനാല്‍ ഈ റോഡില്‍ താളിക്കാട് ജങ്ഷന്‍ മുതല്‍ കുണ്ടേരിപ്പൊയില്‍ വായനശാല ജങ്ഷന്‍ വരെയുള്ള വാഹനഗതാഗതം ഡിസംബര്‍ മൂന്ന് മുതല്‍ എട്ട് വരെ നിരോധിച്ചതായി കെ. ആര്‍. എഫ്. ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കരേറ്റ നിന്നും കുണ്ടേരിപ്പൊയില്‍ വായനശാല ജങ്ഷന്‍ – മാലൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ താളിക്കാട് – കെ. പി. ആര്‍ നഗര്‍റോഡ് – മാലൂര്‍ വഴിയും മാലൂരില്‍ നിന്നും കരേറ്റ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇതേ വഴി തന്നെ പോകേണ്ടതാണ്. മാലൂരില്‍ നിന്നും കുണ്ടേരിപ്പൊയില്‍ വായനശാല ജങ്ഷന്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നിലവിലുള്ള റോഡിലൂടെ തന്നെ പോകാവുന്നതാണെന്നും അറിയിച്ചു.