Connect with us

Kannur

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പി.എം. വൈ.എ.എസ്.എ.എസ്. വി. ഐ ഒ. ബി. സി, ഇ. ബി. സി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളിലെ ഹയര്‍സെക്കണ്ടറി/ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, സി. എ/ സി. എം .എ/ സി. എസ് (ഫൗണ്ടേഷന്‍ കോഴ്സുകള്‍ ഒഴികെ), സംസ്ഥാനത്തിനകത്തെ കേന്ദ്ര സ്ഥാപനങ്ങളിലെ വിവിധ പോസ്റ്റ് മെട്രിക് കോഴ്സുകള്‍, സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ബിരുദ ബിരുദാന്തര കോഴ്സുകള്‍ക്ക് മെറിറ്റ് / റിസര്‍വേഷനില്‍ പ്രവേശനം നേടിയ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടരുത്. വിശദ വിവരങ്ങള്‍ www.egrantz.kerala.gov.in, www.bcdd.kerala.gov.in ല്‍ ലഭിക്കും. ഡിസംബര്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2377786.


Share our post

Kannur

പുഷ്‌പോത്സവം ജനുവരി 27ന് സമാപിക്കും

Published

on

Share our post

കണ്ണൂർ :കണ്ണിനും മനസിനും കുളിർ മഴ തീർത്ത കണ്ണൂർ പുഷ് പോത്സവം ജനുവരി 27ന് സമാപിക്കും. സമാപനസമ്മേളനം വൈകീട്ട് ആറിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് സമ്മാനദാനം നിർവഹിക്കും.12,000 ചതുരശ്ര അടിയിൽ ഒരുക്കിയ ഡിസ്‌പ്ലേ ആണ് ഇത്തവണത്തെ മുഖ്യ ആകർഷണം. പല വർണങ്ങളിലുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന ബോഗൻവില്ലയുടെ കലവറ കൂടിയായി പ്രദർശന നഗരി. എല്ലാ ദിവസവും കാർഷിക പ്രാധാന്യമുള്ള വിഷങ്ങളിൽ സെമിനാറുകൾ, പാചക മത്സരം , കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും ഇത്തവണ അരങ്ങേറി.


Share our post
Continue Reading

Kannur

കണ്ണൂരിലെ അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: താണയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആസാം സ്വദേശികളായ സെയ്‌ദുൽ ഇസ് ലാം, ഇനാമുൽ ഹുസൻ എന്നിവരെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ബംഗാൾ സ്വദേശി പ്രസൻജിത്ത് പോളിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.


Share our post
Continue Reading

Kannur

പത്താമുദയത്തിന് പത്തരമാറ്റ്: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 1571 പേ​രി​ൽ 1424 പേ​ർ​ക്കും ജ​യം

Published

on

Share our post

ക​ണ്ണൂ​ർ: സാ​ക്ഷ​ര​ത മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ത്താ​മു​ദ​യം പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​നു​മോ​ദി​ച്ചു. പ​ത്താ​മു​ദ​യം പ​ദ്ധ​തി​യി​ലൂ​ടെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 1571 പേ​രി​ൽ 1424 പേ​രും ഇ​ത്ത​വ​ണ വി​ജ​യി​ച്ചു.18 മു​ത​ൽ 81 വ​യ​സ്സ് വ​രെ​യു​ള്ള​വ​രാ​യി​രു​ന്നു പ​ഠി​താ​ക്ക​ൾ. ജ​യി​ച്ച​വ​രി​ൽ 1214 പേ​ർ സ്ത്രീ​ക​ളാ​ണ്. അ​നു​മോ​ദ​നം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് തേ​ർ​മ​ല​യി​ലെ 81കാ​ര​ൻ എം.​ജെ. സേ​വ്യ​റും ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് ചു​ഴ​ലി​യി​ലെ 75കാ​രി രു​ക്മി​ണി താ​ഴ​ത്തു​വീ​ട്ടി​ൽ ഒ​ത​യോ​ത്തും മ​ന്ത്രി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി.മാ​ധ​വി മാ​വി​ല (74), യ​ശോ​ദ (74), എ​ലി​സ​ബ​ത്ത് മാ​ത്യു (74) എ​ന്നി​വ​രും പ്രാ​യ​മേ​റി​യ പ​ഠി​താ​ക്ക​ളാ​ണ്. പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ മാ​ടാ​യി സ്വ​ദേ​ശി എ.​വി. താ​ഹി​റ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പ​ഠി​താ​വ് സി. ​അ​പ​ർ​ണ എ​ന്നി​വ​രെ​യും പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. പ​ത്താ​മു​ദ​യം മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​ര​വും മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, ഇ​രി​ട്ടി ന​​ഗ​ര​സ​ഭ, ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ രാ​മ​ന്ത​ളി, പെ​രി​ങ്ങോം​വ​യ​ക്ക​ര, എ​ര​മം​കു​റ്റൂ​ർ, ചെ​ങ്ങ​ളാ​യി, കോ​ട്ട​യം മ​ല​ബാ​ർ, ചി​റ്റാ​രി​പ്പ​റ​മ്പ്, മാ​ങ്ങാ​ട്ടി​ടം, കു​ന്നോ​ത്തു​പ​റ​മ്പ്, കു​റ്റി​യാ​ട്ടൂ​ർ, മു​ണ്ടേ​രി, അ​ഞ്ച​ര​ക്ക​ണ്ടി, കോ​ള​യാ​ട്, മു​ഴ​ക്കു​ന്ന്, പേ​രാ​വൂ​ർ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പു​ര​സ്കാ​രം. മി​ക​ച്ച വി​ജ​യം നേ​ടി​യ 10 ദ​മ്പ​തി​ക​ളും 28 സ​ഹോ​ദ​ര​ങ്ങ​ളും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ.​കെ ര​ത്‌​ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​രം ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബി​നോ​യ് കു​ര്യ​ൻ വി​ത​ര​ണം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​വി. ശ്രീ​ജി​നി, ടി. ​സ​ര​ള, വി.​കെ. സു​രേ​ഷ്ബാ​ബു, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടൈ​നി സൂ​സ​ൻ ജോ​ൺ, ആ​സൂ​ത്ര​ണ ‌സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ​ഗം​​ഗാ​ധ​ര​ൻ, സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഷാ​ജു ജോ​ൺ, അ​സി. കോ​ഓ​ഡി​നേ​റ്റ​ർ ടി.​വി. ശ്രീ​ജ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ ബാ​ബു​രാ​ജ്, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ വി.​വി. പ്രേ​മ​രാ​ജ​ൻ, പ​യ്യ​ന്നൂ​ർ കു​ഞ്ഞി​രാ​മ​ൻ, വി.​ആ​ർ.​വി. ഏ​ഴോം എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Share our post
Continue Reading

Trending

error: Content is protected !!