വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് അവസരം

സാമൂഹ്യ നീതി വകുപ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ഭിന്നശേഷി ദിനാചരണ പരിപാടിയില്‍ 18 വയസ്സായ എല്ലാ ഭിന്നശേഷി കുട്ടികള്‍ക്കും സീനിയര്‍ ഭിന്നശേഷിക്കാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കും.
ഡിസംബര്‍ മൂന്നിന് രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി (സ്‌പോര്‍ട്‌സ്) സ്‌കൂളിലാണ് പരിപാടി. ഒരു പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖകള്‍(ആധാര്‍ കാര്‍ഡില്‍ ജനന തീയതി ഉണ്ടെങ്കില്‍ അത് മതിയാവും), നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള വീട്ടിലെ മുതിര്‍ന്ന ആരുടെയെങ്കിലും വോട്ടര്‍ ഐ.ഡി നമ്പര്‍ എന്നിവ സഹിതം എത്തിചേരുക.