മാലൂര്‍ പടി അഷ്ടമി ഉത്സവം;ഹരിത പ്രോട്ടോക്കോള്‍ പാലിക്കാന്‍ തീരുമാനം

മാലൂര്‍: മാലൂര്‍പടി അഷ്ടമി ഉത്സവം നടക്കുന്ന ഡിസംബര്‍ 5 വരെയുള്ള തീയതികളില്‍ ഉത്സവ പറമ്പിലും സമീപ ഹോട്ടലുകളിലും കടകളിലും ഭക്ഷ്യ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചും ഉത്സവം നടത്താന്‍ ആരോഗ്യ വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.വെള്ളമുപയോഗിക്കുന്ന കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി.
ജൈവ അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. ഹരിത കര്‍മ്മ സേനകളുടെ സേവനം ഇതിനായി ഉപയോഗിക്കും.യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി അധ്യക്ഷത വഹിച്ചു.
മാലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബ്ബന്‍ വിശദീകരണം നടത്തി.സി.അജിത, കെ.സുരേഷ് ബാബു, എന്‍.സഹജന്‍, ഒ.കെ.ഭാസ്‌കരന്‍, എ.പുഷ്പരാജന്‍, സുമതി. കരിയാടന്‍. കനക ദാസ് എന്നിവര്‍ സംസാരിച്ചു.