സര്‍ക്കാര്‍ പ്രതിഫലം നല്‍കാത്തതിനാല്‍ ലൈസന്‍സ്, ആര്‍.സി. അച്ചടി മുടങ്ങി

Share our post

സര്‍ക്കാര്‍ പ്രതിഫലം നല്‍കാത്തതിനാല്‍ ഡ്രൈവിങ് ലൈസന്‍സ്-ആര്‍.സി. അച്ചടി നിലച്ചു.കരാറെടുത്ത ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിനാണു (ഐ.ടി.ഐ.) പണം നൽകാത്തത് . കാര്‍ഡിന് ചെലവാകുന്നതിനെക്കാള്‍ മൂന്നിരട്ടിയിലധികം തുക മോട്ടോര്‍വാഹനവകുപ്പ് അപേക്ഷകരില്‍നിന്ന് ഈടാക്കിയിട്ടും കാര്‍ഡ് വിതരണം നടക്കുന്നില്ല.

ഒന്നരലക്ഷം ലൈസന്‍സുകളും 90,000 ആര്‍.സി.കളും കുടിശ്ശികയുണ്ട്. ആര്‍.സി. അച്ചടിക്കുന്നതുവരെ പുതിയ അപേക്ഷകള്‍ വാഹന്‍ സോഫ്റ്റ്വേര്‍ സ്വീകരിക്കില്ല. തപാല്‍കൂലി നല്‍കാത്തതിനാല്‍ അടുത്തിടെ ആര്‍.സി., ലൈസന്‍സ് വിതരണം തപാല്‍വകുപ്പും നിര്‍ത്തിയിരുന്നു.കാര്‍ഡ് തയ്യാറാക്കിയ വകയില്‍ അഞ്ചുകോടിയോളം നല്‍കാനുണ്ട്.

ട്രഷറി നിയന്ത്രണമുള്ളതിനാല്‍ തുക അനുവദിച്ചിട്ടില്ല. സ്മാര്‍ട്ട് കാര്‍ഡിന് അപേക്ഷകരില്‍നിന്ന് പണം വാങ്ങുന്നുണ്ടെങ്കിലും അച്ചടിക്കൂലി യഥാസമയം നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തി.സംസ്ഥാനത്തെ 86 ഓഫീസുകളിലും സ്വീകരിക്കുന്ന അപേക്ഷകളില്‍ ആര്‍.സി.യും ലൈസന്‍സും കൊച്ചി തേവരയിലെ ഓഫീസില്‍നിന്നാണ് തയ്യാറാക്കുന്നത്. കാര്‍ഡ് കിട്ടാത്തതിനാല്‍ ലൈസന്‍സ് അച്ചടി 16 മുതലും ആര്‍.സി. 23 മുതലും നിലച്ചു. ഇരുവിഭാഗത്തിലുമായി ദിവസം 21,000 കാര്‍ഡുകള്‍ അച്ചടിക്കേണ്ടതുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!