പറശ്ശിനിക്കടവ് മുത്തപ്പൻ മഠപ്പുരയിൽ ഇത്തവണ വെടിക്കെട്ടിന് അനുമതിയില്ല

Share our post

കണ്ണൂർ : പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച്‌ നടത്താറുളള വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിനാൽ ഇത്തവണ വെടിക്കെട്ട് ഉണ്ടാകില്ലെന്ന് മടപ്പുര ഭാരവാഹികൾ അറിയിച്ചു.പുത്തരി തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച്‌ ഇന്ന് രാത്രി നടക്കേണ്ട വെടിക്കെട്ടാണ് എ.ഡി.എമ്മിൻ്റെ ഉത്തരവ് പ്രകാരം ഉപേക്ഷിച്ചത്.

പന്ത്രണ്ട് മണിക്ക് ശേഷം ശേഷം നടക്കുന്ന വെടിക്കെട്ട് ആയത് കൊണ്ടാണ് അനുമതി നിഷേധിച്ചതതിനുള്ള കാരണമായി കരുതുന്നത് . രാത്രി പത്ത് മണിക്ക് ശേഷമുള്ള വെടിക്കെട്ട് ഹൈക്കോടതി വിലക്കിയിരുന്നുവെങ്കിലും ഓരോ ആരാധനാലയത്തിലെയും സാഹചര്യം കണക്കിലെടുത്ത്​ വെടിക്കെട്ടിനുള്ള സമയക്രമം സർക്കാറിനുതന്നെ തീരുമാനിച്ച്​ അനുമതി നൽകാനാകുമെന്ന്​ ഹൈകോടതി ഇടക്കാല ഉത്തരവിൽ വെക്തമാക്കിയിരുന്നു.

ആരാധനാലയങ്ങളിൽ അസമയത്ത് കരിമരുന്ന്​ പ്രയോഗം വിലക്കി സിംഗിൾ ബെഞ്ച്​ പുറപ്പെടുവിച്ച ഉത്തരവ്​ ഭാഗികമായി റദ്ദാക്കിയുള്ള ഇടക്കാല ഉത്തരവിൽ ഡിവിഷൻ ബെഞ്ച്​ വെക്തമാക്കിയിരുന്നു.

ഉത്സത്തിൻ്റെ ഭാഗമായ വെടിക്കെട്ട് വീക്ഷിക്കുന്നതിനായി എല്ലാ വർഷവും ആയിരക്കണക്കിന് ആളുകൾ പറശിനിക്കടവിലേക്ക് എത്തിച്ചേരാറുണ്ട്.ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ വെടിക്കെട്ട് കാണാനായി ആളുകൾ എത്താറുള്ളത് പരിഗണിച്ചാണ് നിയമപരമായ കാരണങ്ങൾ കൊണ്ട് വെടിക്കെട്ട് ഉണ്ടാകുന്നതല്ലെന്ന വിവരം അറിയിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!