Connect with us

Kerala

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധി; കേരളം നല്‍കിയ ആറ് മാസമല്ല, കേന്ദ്രം നല്‍കിയ 12 മാസം തുടരും

Published

on

Share our post

ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ (ഭാരത് സ്റ്റേജ്-4) പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ 12 മാസം അനുവദിച്ചിരുന്നത് മന്ത്രി ആന്റണി രാജുവാണ് ആറുമാസമായി കുറച്ചത്. പുകപരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കിയ നിവേദനം പരിഗണിച്ചായിരുന്നു മന്ത്രിയുടെ നടപടി.

അഞ്ചരലക്ഷം വാഹനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. 80 രൂപയാണ് ഒരുതവണ സര്‍ട്ടിഫിക്കറ്റിന് നല്‍കേണ്ടത്. കാലാവധി കുറയ്ക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്ന റിപ്പോര്‍ട്ടാണ് ഗതാഗതസെക്രട്ടറി ബിജു പ്രഭാകറും, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തും നല്‍കിയത്.

2022 ഓഗസ്റ്റിലാണ് കാലാവധികുറച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ കുറിച്ചിട്ടുണ്ട്. നാലുമാസം ഫയല്‍ മന്ത്രിയുടെ പരിഗണനയിലായിരുന്നു. ഈ കാലയളവില്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധിയെക്കുറിച്ച് വിദഗ്ധസമിതി പഠനമോ, റിപ്പോര്‍ട്ടോ ഉണ്ടായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഗതാഗതവകുപ്പ് നല്‍കിയ രേഖകളില്‍ വ്യക്തമാണ്.

എന്തിന്റെ അടിസ്ഥാനത്തിലാണ് കാലാവധി കുറച്ചതെന്ന് ഫയലില്‍ മന്ത്രിയും വ്യക്തമാക്കിയിട്ടില്ല. പുകപരിശോധിക്കുന്ന യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നതിനുള്ള ഇടവേള (കാലിബറേഷന്‍) ആറുമാസമായി ഉയര്‍ത്തണമെന്ന ആവശ്യവും ഇതോടൊപ്പം മന്ത്രി അംഗീകരിച്ചിരുന്നു.

നാലുമാസം കൂടുമ്പോള്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തണമെന്ന റിപ്പോര്‍ട്ടാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നല്‍കിയത്. കേന്ദ്രസ്ഥാപനമായ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ)യുടെ ഉപദേശം അനുസരിച്ചായിരുന്നു കമ്മിഷണറുടെ ശുപാര്‍ശ. ഇതും തള്ളിക്കൊണ്ടാണ് മന്ത്രി ഇളവ് നല്‍കിയത്.


Share our post

health

പെട്ടെന്നുള്ള തീവ്രമായ പനിയും തലവേദനയും ശ്രദ്ധിക്കണം, കോവിഡിനേക്കാൾ കരുതൽ വേണം ഡെങ്കിപ്പനിക്ക്

Published

on

Share our post

എല്ലാവർഷവും മെയ് പതിനാറ് ഡെങ്കിപ്പനി അവബോധ ദിനമായി ആചരിച്ചുവരുന്നു. മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഈ രോ​ഗത്തേക്കുറിച്ചുള്ള അവബോധം പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ‘ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

കോവിഡിനേക്കാൾ കരുതലോടെ സമീപിക്കേണ്ട രോ​ഗം എന്നാണ് ​ഗവേഷകർ ഡെങ്കിപ്പനിയെ വിശേഷിപ്പിക്കുന്നത്. കോവിഡിനേക്കാൾ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാലാണ് ഡെങ്കിപ്പനിയെ ജാ​ഗ്രതയോടെ സമീപിക്കണമെന്ന് വിദ​ഗ്ധർ പറയുന്നത്. ഇതുസംബന്ധിച്ച് സിം​ഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ​ഗവേഷകർ വിശദമായ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ട്രാവൽ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോ​ഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് ​ഗവേഷകർ കണ്ടെത്തിയത്. ഡെങ്കി ബാധിച്ചവരിൽ ഓർമക്കുറവ്, ചലനപരമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ വ്യക്തമാക്കുകയുണ്ടായി.

എന്താണ് ഡെങ്കിപ്പനി ?

രോഗലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

അപകടസൂചനകൾ

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ചികിത്സ പ്രധാനം

എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

തുരത്താം, കൊതുകിനെ

 

  • കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
  • ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
  • ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
  • കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
  • ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
  • ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.

Share our post
Continue Reading

Kerala

മേപ്പാടി 1000 ഏക്കറിൽ തീപ്പിടിത്തം; റസ്റ്ററന്റും കള്ളുഷാപ്പും കത്തി, ഭക്ഷണം കഴിച്ചിരുന്നവർ ഇറങ്ങിയോടി

Published

on

Share our post

കല്പറ്റ: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ തൗസന്റ് ഏക്കറി’ല്‍ തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്‌റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്. തീ പൂര്‍ണമായും അണച്ചു. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തി. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടിക്കുന്നതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള്‍ ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.


Share our post
Continue Reading

Kerala

ഹൃദയ പക്ഷം: മു‌ഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസം​ഗം പുസ്തക രൂപത്തിൽ

Published

on

Share our post

തിരുവനന്തപുരം: മു‌ഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസം​ഗം പുസ്തക രൂപത്തിൽ പുറത്തിറക്കി . ‘ഹൃദയ പക്ഷം’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയത്. ഇൻഫോർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പാണ് പുസ്തകം പുറത്തിറക്കിയത്. 2016 മുതൽ 2025 വരെയുള്ള നിയമസഭയിലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസം​ഗങ്ങളാണ് പുസ്തകത്തിൽ.‌ ടി വി സുഭാഷ് ഐഎഎസ് ആണ് എഡിറ്റർ .


Share our post
Continue Reading

Trending

error: Content is protected !!