കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് ഞായറാഴ്ച ; കേരളത്തില്‍ മൂന്ന് പരീക്ഷാകേന്ദ്രങ്ങള്‍, 2097 അപേക്ഷകര്‍

രാജ്യമെമ്പാടുമുള്ള ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര നിയമ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് ഞായറാഴ്ച നടക്കും. ദേശീയ നിയമ സര്‍വകലാശാലകളുടെ ബെംഗളൂരു ആസ്ഥാനമായ കണ്‍സോര്‍ഷ്യം ആണ് പരീക്ഷയുടെ സംഘാടകര്‍.
കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളത്. കേരളത്തില്‍ മാത്രം 2097 പേര്‍ പരീക്ഷയെഴുതുന്നുണ്ട്. തിരുവനന്തപുരത്ത് 573, കോഴിക്കൊട് 340, കോട്ടയം 228, എറണാകുളം 956 പേരുമുള്‍പ്പെടെ 2097 പേരാണ് പരീക്ഷയെഴുതുന്നത്.
എറണാകുളത്തു രണ്ടു പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. കളമശ്ശേരി നുവാല്‍സ്, കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് എന്നിവയാണ് ഈ രണ്ടു കേന്ദ്രങ്ങള്‍. പരീക്ഷ ഉച്ചയ്ക്കു ശേഷം രണ്ടു മുതല്‍ നാലുമണി വരെയാണ്.