Kannur
അനെർട്ട് സൗരതേജസ് പദ്ധതി: അപേക്ഷകളിൽ അനക്കമില്ല

കണ്ണൂർ:സൗരോർജ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അനെർട്ട് മുഖേന ആരംഭിച്ച സൗരതേജസ് പദ്ധതിക്ക് ജില്ലയിൽ കാര്യക്ഷമതയില്ലെന്ന് ആക്ഷേപം. വൈദ്യുതി നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പദ്ധതിയിലേക്ക് കൂടുതൽ അപേക്ഷകൾ വരുന്നുണ്ടെങ്കിലും വൈകിയാണ് തീരുമാനമെടുക്കുന്നത്.2022 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയിലേക്ക് ജില്ലയിൽ നിന്ന് ഇതുവരെ 494 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
ഇതിൽ 165 വീടുകളിൽ മാത്രമാണ് സൗരോർജ നിലയം സ്ഥാപിക്കാൻ കഴിഞ്ഞത്. ഇത്തരം ഓൺഗ്രിഡ് സൗരോർജനിലയം സ്ഥാപിക്കുന്നതോടെ വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവ് വരും.കെ.എസ്.ഇ.ബിക്കും ഇത് ഗുണകരമാണ്.ഗാർഹിക ആവശ്യങ്ങൾക്കായുള്ള ഓൺഗ്രിഡ് സൗരോർജ്ജനിലയത്തിൽ നിന്ന് രണ്ട് കിലോ വാട്ട് മുതൽ 10 കിലോ വാട്ട് വരെ ഉത്പാദിപ്പിക്കാൻ പറ്റുന്ന പദ്ധതിയാണിത്. സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഹോട്ടൽ, മാൾ കമേഴ്‌സ്യൽ സ്ഥാപനങ്ങൾക്ക് ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷനൊപ്പം സൗരോർജ്ജനിലയം സ്ഥാപിക്കുന്നതിന് കുറഞ്ഞത് 20,000 രൂപ മുതൽ പത്ത് ലക്ഷം വരെ സബ്‌സിഡി ലഭിക്കും.
അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കാനും സാധിക്കും.രജിസ്ട്രേഷൻ നിർബാധംഇതുവരെ ലഭിച്ച അപേക്ഷകളിൽ തീരുമാനമെടുക്കാത്തപ്പോഴും പുതിയ അപേക്ഷകൾക്കായുള്ള രജിസ്‌ട്രേഷൻ തുടരുന്നുണ്ട്. അനെർട്ടിന്റെ വെബ്‌സൈറ്റ് www.buymysun.com വഴി സൗജന്യമായി അപേക്ഷിക്കാം.വാരിക്കോരി സബ്സിഡിമൂന്നു കിലോവാട്ട് വരെ കേന്ദ്ര നവപുനരുപയോഗ ഊർജ്ജ മന്ത്രാലയം (എം.എൻ.ആർ.ഇ) നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയുടെ 40 ശതമാനവും 3 കിലോവാട്ടിന് മുകളിൽ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റിന് ആദ്യ 3 കിലോവാട്ടിന് 40 ശതമാനവും തുടർന്ന് 20 ശതമാനം നിരക്കിലുമാണ് സബ്സിഡി.
ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റികൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്‌മെന്റുകൾ എന്നിവയ്ക്ക് പരമാവധി 500 കിലോവാട്ടുവരെ (ഒരു വീടിന് പരമാവധി 10 കിലോവാട്ട് എന്ന കണക്കിൽ) പ്ലാന്റ് സ്ഥാപിക്കുന്നതിന് 20 ശതമാനവും സബ്സിഡി ലഭിക്കുംമിച്ചം പിടിച്ചാൽ വരുമാനംപ്ലാന്റുകൾ സ്ഥാപിച്ചതിലൂടെ അധികം ഉല്പാദിപ്പിക്കപ്പെട്ട വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കാൻ സാധിക്കും.
ഓരോ വർഷവും ഒക്ടോബർ മാസം മുതൽ സെപ്റ്റംബർ മാസം വരെയുള്ള ഒരുവർഷകാലയളവിൽ കെ.എസ്.ഇ.ബിക്ക് നൽകിയിട്ടുള്ള വൈദ്യുതിയ്ക്ക് യൂണിറ്റിന് നിശ്ചിത നിരക്കിലുള്ള തുക ഗുണഭോക്താവിന് ലഭിക്കും.സൗരതേജസ് ഓൺഗ്രിഡ് നിലയം2കിലോ വാട്ട്₹1,35,000 ചെലവ്.₹29,176 രൂപ മുതൽ₹94,822 രൂപ വരെ.
Kannur
‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.
സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Kannur
മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.
Kannur
കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്