റേഷന്‍ കടകള്‍ക്ക് വെള്ളിയാഴ്ച അവധി

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി. ഡിസംബർ മുതൽ മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. റേഷന്‍ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. അതത് മാസത്തെ റേഷന്‍ വിഹിതം സംബന്ധിച്ച് ഇ-പോസ് മെഷീനില്‍ ക്രമീകരണം വരുത്തേണ്ടതിൻ്റെ ഭാഗമായാണ് അവധി.