ജിമെയിൽ തുറക്കാറുണ്ടോ? ഡിസംബർ ഒന്ന് മുതൽ ഇനാക്ടീവ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഗൂഗിൾ

ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ നീക്കം ചെയ്യുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തു തുടങ്ങുക.
ഗൂഗിളില്‍ ബാക്കപ്പ് ചെയ്ത ഫോട്ടോകള്‍, കലണ്ടര്‍ എന്‍ട്രികള്‍, ഇ-മെയിലുകള്‍, കോണ്‍ടാക്റ്റുകള്‍, ഡ്രൈവ് ഡോക്യുമെന്റുകള്‍ എന്നിങ്ങനെയുള്ള രണ്ടു വര്‍ഷമായി നിഷ്‌ക്രിയമായി കിടക്കുന്ന സ്വകാര്യ അക്കൗണ്ടുകളിലെ എല്ലാ കണ്ടന്റുകളും ഇനി മുതല്‍ ഏതുനിമിഷവും ഗൂഗിൾ നീക്കം ചെയ്‌തേക്കാം.
സ്പാം, ഫിഷിങ്, അക്കൗണ്ട് ഹൈജാക്കിങ് എന്നിവ പോലുള്ള സുരക്ഷാ ഭീഷണികളില്‍നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് വലിയതോതിലുള്ള ശുദ്ധീകരണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ തന്നെ ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.