മുൻ മന്ത്രി സിറിയക് ജോൺ അന്തരിച്ചു

Share our post

കോഴിക്കോട്‌ : മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ സിറിയക്‌ ജോൺ (90) അന്തരിച്ചു. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയായിരുന്നു. കൽപ്പറ്റ മണ്ഡലത്തിൽ നിന്ന്‌ ഒരു തവണയും തിരുവമ്പാടി മണ്ഡലത്തിൽ നിന്ന്‌ മൂന്ന്‌ തവണയും എം.എൽ.എ ആയിട്ടുണ്ട്‌. കോ​ൺ​ഗ്ര​സി​ൽ നി​ന്ന്​ തെ​റ്റി എ​ൻ.​സി.​പി.​യി​ലേ​ക്ക്​ പോ​യ സി​റി​യ​ക് ​​ജോ​ൺ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​​ പദ​വി​യി​ലേ​ക്കു വ​രെ ഉ​യ​ർ​ന്നി​രു​ന്നു. 2007ൽ തിരികെ കോൺഗ്രസിലെത്തി.

സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച സിറിയക്‌ ജോൺ താ​മ​ര​ശ്ശേ​രി സർവീസ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​​, കേരള സംസ്ഥാന മാർക്കടിംഗ് സഹകരണാ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കെ.പി.സി.സി അംഗം, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. ഭാര്യ: അന്നക്കുട്ടി. മകൻ: മനോജ്‌ പി. സിറിയക്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!