പുതിയ മാസത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങളെ പറ്റിഅറിഞ്ഞിരിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ലൈഫ് സർട്ടിഫിക്കറ്റ് സമയപരിധി, പുതിയ സിം കാർഡ് നിയമങ്ങൾ എന്നിവ മുതൽ ഡീമാറ്റ് അക്കൗണ്ടുകളുടെ നോമിനേഷൻഉൾപ്പടെയുള്ള കാര്യങ്ങളുണ്ട്.
2023 ഡിസംബറിലെ പ്രധാന സാമ്പത്തിക മാറ്റങ്ങൾ
*ലൈഫ് സർട്ടിഫിക്കറ്റ് സമയപരിധി
വർഷാവർഷം നവംബർ 30ന്ഉള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ പെൻഷൻകാർ പെൻഷൻ തുടർന്നും കിട്ടുന്നതിന് അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകളോ ജീവൻ പ്രമാണപത്രമോ സമർപ്പിക്കണം. ഈ സമയപരിധിക്കുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പെൻഷൻമുടങ്ങിയേക്കാം.
*ബാങ്ക് ലോക്കർ കരാർ എഗ്രിമെന്‍റ്
2022 ഡിസംബർ 31-നോ അതിനുമുമ്പോ ബാങ്ക് ലോക്കർ എഗ്രിമെന്‍റ് സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഒരിക്കൽ കൂടി അപ്ഡേറ്റ് ചെയ്ത ലോക്കർ എഗ്രിമെന്‍റ് സമർപ്പിക്കേണ്ടി വന്നേക്കാം. 2023 ഡിസംബർ 31 ആണ് കരാറിന്‍റെ അവസാന തീയതി.
*പുതിയ സിം കാർഡ് നിയമങ്ങൾ
ടെലികോംഓപ്പറേറ്റർമാരുടെ പിഒഎസ് ഫ്രാഞ്ചൈസികളുടെയും ഏജന്‍റുമാരുടെയും വിതരണക്കാരുടെയും നിർബന്ധിത രജിസ്ട്രേഷൻ, ബൾക്ക് സിം കാർഡുകളുടെ വിൽപ്പന നിരോധനം, സിം ഡീലർമാരുടെ പോലീസ് വെരിഫിക്കേ ഷൻ തുടങ്ങിയ നിരവധി മാറ്റങ്ങൾ ഡിസംബർ ഒന്നിനാണ് നിലവിൽ വരുന്നത്.
*റിട്ടേണുകൾ ഫയൽ ചെയ്യുക
നിങ്ങൾ ഇതുവരെ റിട്ടേണുകൾ ഫയൽ ചെയ്യാത്ത ആളാണോ ? പുതുക്കിയറിട്ടേണുകളോ കാലതാമസം വരുത്തിയറിട്ടേണുകളോ ഫയൽ ചെയ്യാനുള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്.
*ആധാർസൗജന്യ മായിഅപ്‌ഡേറ്റ്ചെയ്യുന്നതിനുള്ള സമയപരിധി
ആധാർ കാർഡിലെ വിശദാംശങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി സർക്കാർ രണ്ടുതവണനീട്ടിയിരുന്നു. ഈ സമയപരിധി ഡിസംബർ 14ന് അവസാനിക്കും.
*നിഷ്‌ക്രിയ യു.പി.ഐ അക്കൗണ്ട്
ഒരുവർഷത്തിലേറെയായി സജീവമല്ലാത്ത യുപിഐ ഐഡികളും നമ്പറുകളുംനിർജ്ജീവമാക്കാൻ പേയ്‌മെന്‍റ് ആപ്പുകളോടുംബാങ്കുകളോടും നാഷണൽ പേയ്‌മെന്‍റ്കോർപ്പറേഷൻഓഫ്ഇന്ത്യആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 31 വരെ ഈ നടപടികൾ തുടരും
*ഡീമാറ്റ് അക്കൗണ്ട് നോമിനേഷനുകൾ
നിലവിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷൻ തിരഞ്ഞെടുക്കാനുള്ള സമയപരിധി 2023 ഡിസംബർ 31 ന് അവസാനിക്കും
*ഐ.പി.ഒകൾക്കുള്ള സമയ പരിധി
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഐപിഒകളുടെ ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയക്രമം നിലവിലുള്ള ആറ് ദിവസങ്ങളിൽ നിന്ന് മൂന്ന് ദിവസമായി വെട്ടിച്ചുരുക്കി. ഡിസംബർ ഒന്നിന് ശേഷം വരുന്ന എല്ലാ ഐപിഒകൾക്കും ഈ സമയപരിധി ബാധകമായിരിക്കും.