പുതിയ സിം കാർഡിന് ആധാർ നിർബന്ധം

ന്യൂഡല്‍ഹി : പുതിയ സിം കാര്‍ഡ് വാങ്ങുന്നതിനും നിലവിലുള്ള നമ്പരില്‍ പുതിയ സിമ്മിന് അപേക്ഷിക്കാനും തിരിച്ചറിയൽ നടപടിക്ക് (കെ.വൈ.സി) വിവിരങ്ങൾ ശേഖരിക്കുക ആധാറിൽ നിന്ന്. ആധാറിലെ ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്താണ് ഉപയോക്താവിന്റെ വിവരങ്ങള്‍ ശേഖരിക്കുകയെന്ന് വെള്ളിയാഴ്‌ച പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ സിം കാര്‍ഡ് നിയമം പറയുന്നു.
സിം വാങ്ങുന്നതിന് ആധാർ നിർബന്ധമാക്കുകയാണോ ലക്ഷ്യമെന്ന് വ്യക്തമല്ല. പ്രവർത്തന രഹിതമായ സിം കാർഡ് 90 ദിവസം കഴിഞ്ഞേ മറ്റൊരു ഉപയോക്താവിന് നല്‍കൂ. സിമ്മുകള്‍ കൂട്ടമായി വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലുള്ളതുപോലെ ഉപഭോക്തവിന് ഒരു തിരിച്ചറിയല്‍ കാര്‍ഡില്‍ ഒൻപത് സിമ്മുകള്‍വരെ ലഭിക്കും.
വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. ഇതനുസരിച്ച് വില്‍പ്പനക്കാര്‍ ടെലികോം സേവന ദാതാക്കളുമായി കരാറില്‍ ഒപ്പിടണം. ചട്ടങ്ങള്‍ ലംഘിച്ചാൽ 10 ലക്ഷം രൂപവരെ പിഴ ഈടാക്കും.