നിരന്തരമായി നിയമലംഘനങ്ങൾ; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി

തിരുവനന്തപുരം : പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സ്റ്റേജ് ക്യാരേജാക്കി സർവീസ് നടത്തിയ ‘റോബിൻ’ ടൂറിസ്റ്റ് ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. കോഴിക്കോട് സ്വദേശിയായ കിഷോർ എന്നയാളുടെ പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. 2023ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് പ്രകാരമാണ് നടപടി. ബസ് കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പത്തനംതിട്ട പൊലീസ് ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കുംവിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചാണ് ബസ് പിടിച്ചെടുത്തത്.