എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനമായി; അവസാന തീയതി ജനുവരി മൂന്ന്, ഇത്തവണ ഒറ്റപ്പരീക്ഷ

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനമായി. 2024 ജനുവരി മൂന്ന് രാത്രി 12 മണി വരെ അപേക്ഷിക്കാം. ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുക.
പരീക്ഷാത്തീയതി ജനുവരി ആദ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യമായ മറ്റേതെങ്കിലും പരീക്ഷ ജയിക്കണമെന്നതാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായം 18-36. ജില്ലാ അടിസ്ഥാനത്തില്‍ പ്രതീക്ഷിത ഒഴിവിലേക്കാണ് വിജ്ഞാപനം. ശമ്പള നിരക്ക് 26,500-60,700.
വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 19-31 ആണ് പ്രായപരിധി. അപേക്ഷകര്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം.