കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാൻ ദിനാചരണം വെള്ളിയാഴ്ച പേരാവൂരിൽ

പേരാവൂർ : കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ വീരബലിദാന ദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് പേരാവൂരിൽ റാലിയും പൊതുസമ്മേളനവും നടക്കും .വൈകുന്നേരം നാലു മണിക്ക് പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി പേരാവൂർ നഗരം പ്രദക്ഷിണം ചെയ്ത് പഴയ ബസ് സ്റ്റാന്റിൽ എത്തിച്ചേരും.അഞ്ച് മണിക്ക് പഴയബസ്റ്റാന്റിൽ നടക്കുന്ന പൊതുയോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും.