Connect with us

Kerala

എയിംസുകളില്‍ 3059 ഒഴിവ്, പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

Published

on

Share our post

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുകളിലെ നിയമനത്തിനായി നടത്തുന്ന പൊതുപരീക്ഷക്ക് (കോമണ്‍ റിക്രൂട്ട്മെന്റ് എക്സാമിനേഷന്‍) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലായി 3059 ഒഴിവുണ്ട്. ടെക്നിക്കല്‍, ക്ലറിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ തസ്തികകളിലാണ് ഒഴിവ്. ഭട്ടിന്‍ഡ, ഭോപാല്‍, ബിബിനഗര്‍, ബിലാസ്പുര്‍, ദിയോഗര്‍, ഗുവാഹട്ടി, ജോധ്പുര്‍, കല്യാണി, മംഗളഗിരി, നാഗ്പുര്‍, പട്ന, റായ്ബറേലി, ഋഷികേശ്, വിജയ്പുര്‍ എയിംസുകളിലെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 18/20 തീയതിയിലായിരിക്കും പരീക്ഷ. രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും.

കോഡിങ് ക്ലാര്‍ക്ക്/ മെഡിക്കല്‍ റെക്കോര്‍ഡ് ടെക്നീഷ്യന്‍: ഒഴിവ്-199. യോഗ്യത- ബി.എസ്.സി.(മെഡിക്കല്‍ റെക്കോര്‍ഡ്സ്). അല്ലെങ്കില്‍ സയന്‍സ് പ്ലസ്ടുവും മെഡിക്കല്‍ റെക്കോര്‍ഡ് കീപ്പിങ്ങില്‍ കുറഞ്ഞത് ആറ് മാസത്തെ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സും. പ്രായം 18-30. ശമ്പളസ്‌കെയില്‍: ലെവല്‍-2.

ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ എല്‍.ഡി. ക്ലാര്‍ക്ക്: ഒഴിവ്-142. യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ് വിജയം/ തത്തുല്യവും മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടര്‍ ടൈപ്പിങ് സ്പീഡും. പ്രായം 18-30. ശമ്പളസ്‌കെയില്‍: ലെവല്‍-2.

ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ / ഓഫീസ് അസിസ്റ്റന്റ്: ഒഴിവ്-123. യോഗ്യത-ബിരുദം/ തത്തുല്യവും കംപ്യൂട്ടര്‍ പ്രാവീണ്യവും. പ്രായം 21-30. ശമ്പളസ്‌കെയില്‍: ലെവല്‍-6.

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-III/ നഴ്സിങ് ഓര്‍ഡര്‍ലി: ഒഴിവ്-417. യോഗ്യത: പത്താം ക്ലാസ്സും ഹോസ്പിറ്റല്‍ സര്‍വീസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും. ഹോസ്പിറ്റലില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 18-30. ശമ്പളസ്‌കെയില്‍: ലെവല്‍-1.

സീനിയര്‍ നഴ്സിങ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ് ഗ്രേഡ്- I : ഒഴിവ്- 555. യോഗ്യത: നാല് വര്‍ഷത്തെ ബി.എസ്.സി. നഴ്സിങ്/ ബി.എസ്.സി. (പോസ്റ്റ് ബേസിക്)/ തത്തുല്യം, ഇന്ത്യന്‍/ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍, കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിയില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ്-II തസ്തികയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം21-35. ശമ്പളസ്‌കെയില്‍: ലെവല്‍-8.

ടെക്നിക്കല്‍ അസിസ്റ്റന്റ് / ടെക്നീഷ്യന്‍ (ലബോറട്ടറി): ഒഴിവ്-180. യോഗ്യത- മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ബി.എസ്.സിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 25-35. ശമ്പളസ്‌കെയില്‍: ലെവല്‍-6.

ടെക്നീഷ്യന്‍ (ഒ.ടി.): ഒഴിവ്-104. യോഗ്യത- ഒ.ടി. ടെക്നോളജിയില്‍ ബി.എസ്.സിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ സയന്‍സ് പ്ലസ്ടുവും ഒ.ടി. ടെക്നോളജിയില്‍ ഡിപ്ലോമയും എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 25-35. ശമ്പളസ്‌കെയില്‍: ലെവല്‍-6.

ഫാര്‍മസിസ്റ്റ്: ഒഴിവ്-100. യോഗ്യത-ഫാര്‍മസിയില്‍ ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനും. പ്രായം 21-27. ശമ്പളസ്‌കെയില്‍: ലെവല്‍-4.

മറ്റു തസ്തികള്‍: അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് ഡയറ്റീഷ്യന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍/ സിവില്‍/ എ.സി. ആന്‍ഡ് റഫ്രിജറേഷന്‍), ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് തെറാപിസ്റ്റ്, സി.എസ്.എസ്.ഡി.ടെക്നീഷ്യന്‍, ഡാര്‍ക്ക് റൂം അസിസ്റ്റന്റ്, ഡെന്റല്‍ ഹൈജീനിസ്റ്റ്, ഡയറ്റീഷ്യന്‍, ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, ഫയര്‍ ടെക്നീഷ്യന്‍, ഗാസ്/ പമ്പ് മെക്കാനിക്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, എ.സി.), ജൂനിയര്‍ സ്റ്റോര്‍ ഓഫീസര്‍, ജൂനിയര്‍ വാര്‍ഡന്‍, ലാബ് അറ്റന്‍ഡന്റ്, ലൈബ്രേറിയന്‍, ലൈബ്രറി അറ്റന്‍ഡന്റ്, ലൈന്‍മാന്‍ (ഇലക്ട്രിക്കല്‍), മാനിഫോള്‍ഡ് ടെക്നീഷ്യന്‍, മെക്കാനിക്, മെഡിക്കല്‍ റെക്കോര്‍ഡ് ഓഫീസര്‍, ഒപ്റ്റോമെട്രിസ്റ്റ്, പെര്‍ഫ്യൂഷനിസ്റ്റ്, പേഴ്സണല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, പ്ലംബര്‍, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, സ്റ്റോര്‍ അറ്റന്‍ഡന്റ്, സോഷ്യല്‍ വര്‍ക്കര്‍, സ്റ്റോര്‍ കീപ്പര്‍ കം ക്ലാര്‍ക്ക്, ടെക്നീഷ്യന്‍ (പ്രോസ്തറ്റിക്സ്), ടെക്നീഷ്യന്‍ (റേഡിയോളജി), വാര്‍ഡന്‍, വയര്‍മാന്‍, യോഗ ഇന്‍സ്ട്രക്ടര്‍ തുടങ്ങി നൂറോളം തസ്തികകള്‍.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 3000 രൂപയും എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 2400 രൂപയുമാണ് ഫീസ്.
ഭിന്നശഷിക്കാര്‍ക്ക് ഫീസ് ബാധകമല്ല.

അപേക്ഷ: വിശദവിവരങ്ങള്‍- https://www.aiimsexams.ac.in/info/Recruitments_new.html എന്ന വെബ്സെെറ്റിൽ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ഡിസംബര്‍ 1.


Share our post

Kerala

കേരളാ എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍

Published

on

Share our post

202526 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലുമായി 138 പരീക്ഷാ കേന്ദ്രങ്ങള്‍ സജീകരിച്ചിട്ടുണ്ട്.

എന്‍ജിനിയറിങ് കോഴ്സിനു 97,759 വിദ്യാര്‍ഥികളും, ഫാര്‍മസി കോഴ്സിനു 46,107 വിദ്യാര്‍ഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. എന്‍ജിനിയറിങ് പരീക്ഷ 23 നും, 25 മുതല്‍ 29 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ഫാര്‍മസി പരീക്ഷ 24 ന് 11.30 മുതല്‍ 1 വരെയും (സെഷന്‍ 1) ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും (സെഷന്‍ 2) 29 ന് രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും.

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി., ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 -2525300, 2332120, 2338487.


Share our post
Continue Reading

Kerala

ആന്‍ഡ്രോയിഡ് 16 ബീറ്റ അപ്‌ഡേറ്റ് ഏതെല്ലാം ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം ?

Published

on

Share our post

ഏപ്രില്‍ 17-നാണ് ആന്‍ഡ്രോയിഡ് 16 ഒഎസിന്റെ നാലാം പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിന്റെ സ്‌റ്റേബിള്‍ പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പുള്ള അവസാനത്തെ ബീറ്റാ പതിപ്പാണിത്. മുന്‍ ബീറ്റാ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പുതിയ പതിപ്പ് മുന്‍നിര ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കാളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാം. സാംസങ് ഒഴികെ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ആന്‍ഡ്രോയിഡ് 16 ബീറ്റാ 4 പുറത്തിറക്കിയിട്ടുണ്ട്. ഈ കമ്പനികളുടെ എതെങ്കിലും ഒരു ഫോണിലെങ്കിലും ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഓണര്‍ മാജിക് 7 പ്രോ, ഐഖൂ 13, വിവോ എക്‌സ് 200 പ്രോ, ലെനോവോ യോഗ ടാബ് പ്ലസ്, വണ്‍പ്ലസ് 13, ഓപ്പോ ഫൈന്റ് എക്‌സ് 8, റിയല്‍മി ജിടി7 പ്രോ, ഷാവോമി 14ടി പ്രോ, ഷാവോമി 15 തുടങ്ങിയ ഫോണുകള്‍ അതില്‍ ചിലതാണ്. പിക്‌സല്‍ 6, പിക്‌സല്‍ 7, പിക്‌സല്‍ 7, പിക്‌സല്‍ 9 സീരീസ് ഫോണുകളിലും ഇപ്പോള്‍ ആന്‍ഡ്രോയിഡ് 16 ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് 16 ഒഎസ് ഉപയോഗിച്ച് നോക്കാന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി സാധിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ആന്‍ഡ്രോയിഡ് 16 ബീറ്റയില്‍ ബഗ്ഗുകള്‍ അഥവാ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയുണ്ടാവാം. ഈ മാസം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറക്കിയേക്കും.


Share our post
Continue Reading

Kerala

കേന്ദ്രം സബ്‌സിഡി വെട്ടി; രാസവളംവില കുതിച്ചു , കര്‍ഷകര്‍ക്കു തിരിച്ചടി, മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി

Published

on

Share our post

കൊച്ചി: സംസ്‌ഥാനത്തു കര്‍ഷകര്‍ക്കു തിരിച്ചടിയായി രാസവളം വിലയില്‍ വന്‍ വര്‍ധന. കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി. വേനല്‍ മഴ കിട്ടിയതോടെ കര്‍ഷകര്‍ വളപ്രയോഗത്തിലേക്കു കടക്കുന്ന വേളയിലാണ്‌ ഇപ്പോള്‍ വില കൂടിയിരിക്കുന്നത്‌. പ്രധാന വളമായ പൊട്ടാഷ്‌ 50 കിലോ ചാക്കിന്‌ 600 രൂപ വര്‍ധിച്ചു. ഒട്ടുമിക്ക മിശ്രിത വളങ്ങളുടെയും പ്രധാനഘടകം പൊട്ടാഷ്‌ ആയതിനാല്‍ മിശ്രിത വളങ്ങളുടെയും വില കൂടി. നെല്‍ കര്‍ഷകരുടെ പ്രധാന ആശ്രയമായ ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വിലയും വര്‍ധിച്ചു. മ്യൂറേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, എന്‍.പി.കെ. മിശ്രിത വളം, രാജ്‌ഫോസ്‌, ഫാക്‌ടംഫോസ്‌, 16:16:16 എന്നിവയുടെ വിലയും കൂടി. 2021 ലെ വിലയേക്കാള്‍ ഇരട്ടി വിലയാണു നിലവില്‍ പൊട്ടാഷിന്‌. യൂറിയയ്‌ക്കു മാത്രമാണു നിലവില്‍ വില നിയന്ത്രണമുള്ളൂ. മറ്റു വളങ്ങളുടെ സബ്‌സിഡി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. 2023-24 ല്‍ ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ വളങ്ങള്‍ക്ക്‌ 65,199.58 കോടി രൂപ സബ്‌സിഡി നല്‍കിയിരുന്നു. 2024-25 ല്‍ 52,310 കോടിയായി കുറഞ്ഞു. ഇക്കുറി 49,000 കോടിയായി വീണ്ടും കുറഞ്ഞു. സബ്‌സിഡി താഴ്‌ത്തിയതോടെയാണു വിലയും കൂടിയത്‌. ഇതിനൊപ്പം കയറ്റിറക്ക്‌ കൂലി, ചരക്കുകൂലി എന്നിവയിലും വര്‍ധനയുണ്ടായതോടെ കമ്പനികള്‍ വില കൂട്ടി. റഷ്യ-യുൈക്രന്‍ യുദ്ധം അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതയില്‍ ഇടിവുണ്ടാക്കിയതും തിരിച്ചടിയായി.


Share our post
Continue Reading

Trending

error: Content is protected !!