വികസിത ഭാരത് സങ്കൽപ്പ് യാത്ര: ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും

Share our post

കേന്ദ്ര സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വികസിത ഭാരത് സങ്കല്പ് യാത്ര ജില്ലയിൽ പ്രയാണം തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യാത്രയിലെ തിരഞ്ഞെടുത്ത ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 30ന് രാവിലെ 11ന് സംവദിക്കും. വിവര വിദ്യാഭ്യാസ വിനിമയ വാഹനങ്ങളിൽ സംവാദ പരിപാടി തത്സമയം പ്രദർശിപ്പിക്കും.

പ്രധാൻമന്ത്രി മഹിള കിസാൻ ഡ്രോൺ കേന്ദ്ര ഉദ്ഘാടനം ചെയ്യും. പതിനഞ്ചായിരം ഡ്രോണുകൾ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. കുഞ്ഞിമംഗലം, രാമന്തളി പഞ്ചായത്തുകളിൽ നടന്ന വികസിത ഭാരത് സങ്കല്പ പ്രചാരണ പരിപാടികളിൽ വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ച് ഗുണഭോക്താക്കൾ അനുഭവങ്ങൾ പങ്കുവച്ചു. കുഞ്ഞിമംഗലം പഞ്ചായത്തിൽ നടന്ന പരിപാടി കേരള ബാങ്ക് റീജണൽ മാനേജർ ബിന്ദു കെ.ആർ ഉദ്ഘാടനം ചെയ്തു.

രാമന്തളി പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് ടി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിൽ കോർപറേഷൻ അർഹരായ ഗുണഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നല്കി. ജൈവകൃഷി രീതികളുടെ ആവശ്യകത, ബാങ്കിങ് സേവനങ്ങൾ, അഗ്‌നി സുരക്ഷ തുടങ്ങിയവ സംബന്ധിച്ച ക്ലാസുകൾ നടത്തി. കർഷകർക്കായി വികസിപ്പിച്ച പ്രത്യേക ഡ്രോൺ രണ്ടു പഞ്ചായത്തുകളിലും പ്രദർശിപ്പിച്ചു.

ജനസുരക്ഷ ക്യാമ്പിലൂടെ വിവിധ പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിനും നടപടികളെടുത്തു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ഇ. പ്രശാന്ത്, ബി എൽ ബി സി കൺവീനർ അൽബിൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
30ന് എരമം-കുറ്റൂർ, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!