കിണറ്റിൽ വീണ പുലിയെ രക്ഷിച്ചു; പുറത്തെടുത്തത് മയക്കുവെടി വെച്ച്

Share our post

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു. മയക്കുവെടി വെച്ചതിനു ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു. തുടർന്ന് മയക്കുവെടി വെച്ച് പാതി മയക്കത്തിലാണ് കൂട്ടിലേക്ക് മാറ്റിയത്.

അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. എട്ട് മണിക്കൂർ രക്ഷാപ്രവർത്തനത്തിനു ശേഷമാണ് പുലിയെ കിണറ്റിന്റെ വെളിയിലേക്ക് എത്തിച്ചത്. പുലിയ പുറത്തെടുക്കാന്‍ വയനാട്ടില്‍ നിന്ന് പ്രത്യേക സംഘം എത്തിയിരുന്നു. വെറ്റിനറി ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് ദൗത്യം നടന്നത്. 

രാവിലെ 9.30നാണ് വീട്ടിലെ കിണറ്റിനുള്ളിൽ പുലിയെ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. വൈകാതെ കിണറ്റിലെ വെള്ളം വറ്റിച്ച് വലയില്‍ കുരുക്കി കരയ്ക്ക് എത്തിച്ചു. പുലിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാണ് കാട്ടിലേക്ക് വിടണമോ എന്ന് തീരുമാനിക്കുക. ജനവാസ മേഖലയായ പ്രദേശത്തിന് സമീപത്തൊന്നും വനമേഖലയില്ല. പുലിയെ കണ്ടെത്തിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!