Kannur
എലിപ്പനിയും ഡങ്കിപ്പനിയും ജില്ലയിൽ വ്യാപകമാകുന്നു; ഈ വർഷം മരണപ്പെട്ടത് 12 പേർ

കണ്ണൂർ: പകർച്ചവ്യാധി രോഗങ്ങളായ എലിപ്പനിയും ഡങ്കിപ്പനിയും ജില്ലയിൽ വ്യാപകമാകുന്നു. ഈ വർഷം എലിപ്പനി ബാധിച്ച് എട്ട് പേരും ഡെങ്കിപ്പനി ബാധിച്ച് നാല് പേരും മരണപ്പെട്ടു. നവംബർ 24 വരെയുള്ള കണക്ക് പ്രകാരം 260 സ്ഥിരീകരിക്കപ്പെട്ട ഡെങ്കിപ്പനി കേസുകളും 1155 സംശയാസ്പദ ഡെങ്കിപ്പനി കേസുകളുമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഈ കാലയളവിൽ സ്ഥിരീകരിക്കപ്പെട്ട എലിപ്പനി കേസുകളുടെ എണ്ണം 55 ആണ്. 77 സംശയാസ്പദ എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ പൊതുജനങ്ങൾ കർശനമായ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
ഡെങ്കിപ്പനി
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കിപ്പനിക്കെതിരെ മരുന്നുകളോ വാക്‌സിനുകളോ ലഭ്യമല്ല. ഡെങ്കി വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. അതിതീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദിയും ഒക്കാനാവും എന്നിവയാണ് ലക്ഷണങ്ങൾ.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം
1) വീടിനുള്ളിലും പരിസരങ്ങളിലുമുള്ള കൊതുക് പ്രജനന ഉറവിടങ്ങൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്യുക.
2) സ്‌കൂളുകളിൽ വെള്ളിയാഴ്ചയും സ്ഥാപനങ്ങളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കുക.
3) രോഗം ബാധിച്ചവർ കൊതുകു വല ഉപയോഗിക്കുക.
4) പൂർണവിശ്രമം എടുക്കുക, ധാരാളം വെള്ളം കുടിക്കുക.
എലിപ്പനി
ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. എലിയുടെ വൃക്കകളിൽ വളർന്ന് പെരുകുന്ന ബാക്ടീരിയ ഇവയുടെ മൂത്രത്തിലൂടെ വിസർജിക്കുന്നു. ഒരു തുള്ളി എലിമൂത്രത്തിൽ കോടിക്കണക്കിന് ബാക്ടീരിയകളുണ്ടാകും. എലി, നായ, അണ്ണാൻ, കന്നുകാലികൾ, മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയുടെ വിസർജ്യത്തിലൂടെയും മലിനമായ വെള്ളം, മണ്ണ് എന്നിവയിലൂടെയാണ് രോഗം പകരുന്നത്. പേശി വേദന, പനി, തലവേദന, കണ്ണിനു പുറകിൽ വേദന, ചുവപ്പ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം
1) രോഗസംക്രമണ സാദ്ധ്യത കൂടുതലുള്ള ആളുകൾ ഡോക്‌സിസൈക്ലിൻ പ്രതിരോധ ഗുളികകൾ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഡോക്ടറുടെ നിർദ്ദേശപ്രകാരം മുഴുവൻ ഡോസുകളും കഴിക്കണം.
2) ചെളിയിലും പറമ്പിലും ജോലി ചെയ്യുന്നവർ, കന്നുകാലികൾ, മറ്റ് വളർത്തു മൃഗങ്ങൾ എന്നിവയെ പരിചരിക്കുന്നവർ കൈയുറ, ഗംബുട്ട് എന്നിവ ധരിക്കണം.
3) രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം വൈദ്യസഹായം തേടുക.
Kannur
പൊതുജനങ്ങളുടെ ശ്രദ്ധക്ക്


കണ്ണൂർ: കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാൻസ്ട്രിഡ് പദ്ധതി പ്രകാരം മുണ്ടയാട് സബ് സ്റ്റേഷൻ മുതൽ മാങ്ങാട് സബ് സ്റ്റേഷൻ വരെയായി നിർമിച്ച 110 കെ വി ഡബിൾ സർക്യൂട്ട് ലൈനിൽ 4ന് ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ പരീക്ഷണ അടിസ്‌ഥാനത്തിൽ വൈദ്യുതി പ്രവഹിക്കും.ആയതിനാൽ പൊതുജനങ്ങൾ ടവറുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ ശ്രദ്ധിക്കണമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. ലൈനിലോ മറ്റോ എന്തെങ്കിലും അസാധാരണത്വം ശ്രദ്ധയിൽ പെട്ടാൻ താഴെ കാണുന്ന ഫോൺ നമ്പറിൽ അറിയിക്കുക.മുണ്ടയാട് സബ് സ്‌റ്റേഷൻ: 9496 011 329, മാങ്ങാട് സബ് സ്റ്റേഷൻ: 9496 011 319, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ: 9496 001 658, അസിസ്റ്റൻ്റ് എഞ്ചിനീയർ: 9496 018 754.
Breaking News
ശ്രീകണ്ഠപുരത്ത് ട്രാവലർ കത്തി നശിച്ചു


ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 3.30നാണ് സംഭവം.നടുവിൽ സ്വദേശിയായ ദീപേഷിന്റെ ഉടമസ്‌ഥതയിലുള്ള ട്രാവലറാണ് കത്തി നശിച്ചത്. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. ആളപായമില്ല.
Kannur
കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് രണ്ടു വർഷത്തിന് ശേഷം പകവീട്ടി


കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്