Kerala
2017വരെ സ്ഥലം വാങ്ങിയവരുടെ ശ്രദ്ധയ‌്ക്ക്, പലരും സർക്കാരിലേക്ക് ഇനിയും പണം അടയ‌്ക്കേണ്ടി വരും; നോട്ടീസ് അയച്ചുതുടങ്ങി
തിരുവനന്തപുരം:നിയമമുണ്ടായിട്ടും ഭൂമിയുടെ ന്യായവില നടപ്പാക്കൽ സർക്കാർ വൈകിപ്പിച്ചു..വിലകുറച്ചു കാട്ടിയുള്ള ആധാരം രജിസ്ട്രേഷന്റെ പേരിൽ റവന്യൂ റിക്കവറി ഭാരം താങ്ങേണ്ടി വരുന്നത് രണ്ടു ലക്ഷത്തോളം ഭൂഉടമകളും. 1986 മുതൽ 2017 വരെയുള്ള അണ്ടർ വാല്യുവേഷൻ കേസുകളിൽ രജിസ്ട്രേഷൻ വകുപ്പ് വസ്തു ഉടമകൾക്ക് റവന്യൂ റിക്കവറി നോട്ടീസ് അയച്ചു തുടങ്ങി.
രജിസ്റ്റർ ചെയ്തപ്പോൾ രേഖപ്പെടുത്തിയ വസ്തുവിന്റെ വിലയും ജില്ലാ രജിസ്ട്രാറുടെ പരിശോധനയിൽ തിട്ടപ്പെടുത്തിയ വിലയും തമ്മിലുള്ള വ്യത്യാസത്തിന് ആനുപാതികമായി സ്റ്റാമ്പ് ഡ്യൂട്ടി കുടിശിക അടയ്ക്കാത്തവർക്കാണ് നോട്ടീസ്.റിക്കവറി നടപടികൾക്കെതിരെ ആധാരം ഉടമകൾക്ക് ജില്ലാ കോടതിയെ സമീപിക്കാമെങ്കിലും 2020 ൽ ധനകാര്യവകുപ്പ് കൊണ്ടുവന്ന ഭേദഗതി കാരണം കുടിശിക തുകയുടെ 25 ശതമാനം കെട്ടിവയ്ക്കണം.
അനുകൂല വിധിയുണ്ടായാൽ ഈ തുക തിരികെ കിട്ടും. മറിച്ചാണെങ്കിൽ ബാക്കി തുക കൂടി സർക്കാരിന് അടയ്ക്കണം.ആധാരങ്ങൾ വില കുറച്ച് രജിസ്റ്റർ ചെയ്യുന്നത് തടയാൻ 1967ൽ ചട്ടമുണ്ടാക്കിയെങ്കിലും നടപ്പാക്കിയില്ല. 1994-ൽ നിയമസഭ ന്യായവില നിയമം പാസാക്കിയെങ്കിലും പ്രാബല്യത്തിലായത് 2010 ഏപ്രിൽ ഒന്നു മുതൽ. 1988ൽ താരീഫ് വിലയും 2005-ൽ ധാരണാ വിലയുമൊക്കെ രജിസ്ട്രേഷൻ വകുപ്പ് പ്രഖ്യാപിച്ചെങ്കിലും അതൊന്നും ശാസ്ത്രീയമായിരുന്നില്ല.
സബ് രജിസ്ട്രാർക്ക് ആധാരത്തിൽ വില കുറച്ചു കാട്ടിയതായി സംശയം തോന്നിയാലോ ,മറ്റാരെങ്കിലും പരാതിപ്പെട്ടാലോ ഡിസ്ട്രിക്ട് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകാം. സ്ഥലത്തിന്റെ വിപണി മൂല്യം, താമസ യോഗ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ, ഗതാഗത സൗകര്യം , സമീപത്തെ വസ്തുക്കളുടെ വില തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ശരിയായ വില രേഖപ്പെടുത്തിയോ എന്ന് ജില്ലാ രജിസ്ട്രാർ പരിശോധിച്ചാണ് തുടർ നടപടികൾ സ്വീകരിക്കുന്നത്.
ഇങ്ങനെ 1986 മുതൽ 2017 വരെ വില കുറച്ചുകാട്ടി ഭൂമി രജിസ്റ്റർ ചെയ്‌തെന്ന് കണ്ടെത്തിയ കേസുകളിലാണ് തുടർ നടപടി.സെറ്റിൽമെന്റ് ആശ്വാസമാവുംറവന്യൂ റിക്കവറി നടപടികൾക്ക് പകരം രജിസ്‌ട്രേഷൻ വകുപ്പിന്റെ ആവശ്യം പരിഗണിച്ച് സെറ്റിൽമെന്റ് കമ്മീഷൻ വരുന്നത് ജനങ്ങൾക്ക് ആശ്വാസമാവും. ജില്ലാ രജിസ്ട്രാറായിരിക്കും സെറ്റിൽമെന്റ് അധികാരി. കുടിശികയിൽ പരമാവധി ഇളവ് അനുവദിച്ച് കേസുകൾ തീർപ്പാക്കും.
Kerala
തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി
തിരുവനന്തപുരം : കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആണ് ആതിര.ഭർത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു സംഭവം. യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. എറണാകുളം സ്വദേശിയാണ് ഇയാളെന്നു വിവരം.ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നെന്നു പോലീസിന് വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് ആതിര യുവാവുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. 8.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് സംശയം. 8.30ന് ആതിര മകനെ സ്കൂളിൽ അയക്കുന്നത് അയൽ വാസികൾ കണ്ടിരുന്നു. അതിനാൽ ഇതിന് ശേഷമാകും കൃത്യം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.
Kerala
വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു; ക്ഷീകര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി വെറ്ററിനറി ഡോക്ടര്‍മാര്‍
തൃശൂര്‍: തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു. തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിലാണ് നാലു പശുക്കള്‍ ചത്തത്. വേനൽ പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ തിന്നത്. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണ് വില്ലനായത്. ഈ പൂവിട്ട പുല്ല് തിന്ന പശുക്കളാണ് ചത്തതെന്ന് പരിശോധനയിൽ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പശുക്കള്‍ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി.ചത്ത പശുക്കളെയും പരിശോധിച്ചു. ചൈന ബസാറിലെ ക്ഷീര കര്‍ഷകനായ രവിയുടെ നാലു പശുക്കളാണ് ചത്തത്. പശുക്കളുടെ പോസ്റ്റ്‍മോര്‍ട്ടത്തിൽ വിഷപ്പുല്ലിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന ഇത്തരം വിഷപ്പുല്ലുകള്‍ പശുക്കള്‍ കഴിക്കാതിരിക്കാൻ ക്ഷീര കര്‍ഷകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ അറിയിച്ചു
Kerala
വിമാനയാത്രയ്ക്കിടെ ശ്വാസതടസം;11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
വിമാനയാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അമ്മയ്‌ക്കൊപ്പമെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഗൾഫ് എയർ വിമാനത്തിലാണ് ദാരുണ സംഭവം നടന്നത്.വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നൽകിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു.തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ കാരണം അറിയാൻ പോസ്റ്റ്‍മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, മെഡിക്കൽ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‍മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു