പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികന് 90 വർഷം കഠിന തടവ്

തളിപറമ്പ് : പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിൽ മാനസിക വളര്‍ച്ചയില്ലാത്ത പതിനേഴുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ വയോധികന് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പരിയാരം ഏമ്പേറ്റിലെ ചെങ്കക്കാരന്‍ വീട്ടില്‍ സി. ഭാസ്‌ക്കരനെയാണ്(68) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്. 2017 ഏപ്രിലിലായിരുന്നു സംഭവം. പിന്നീട് തുടര്‍ച്ചയായി 2020 സപ്തംബര്‍ വരെ ഇയാൾ കുട്ടിക്കെതിരെ ഈ പീഡനം തുടര്‍ന്നതായാണ് പൊലിസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. അന്നത്തെ പരിയാരം ഇന്‍സ്‌പെക്ടര്‍ കെ. വി. ബാബുവാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
17 കാരനെ വേറെ രണ്ടുപേര്‍ കൂടി സമാനമായ രീതിയില്‍ പീഡിപ്പിച്ചതിന് പോലീസ് രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഒരു പ്രതി മരണപ്പെടുകയും മറ്റേ പ്രതിക്കനുകൂലമായി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം കുട്ടി കൂറുമാറിയെങ്കിലും ഇയാള്‍ പ്രതി ഭാസ്‌ക്കരന് അനുകൂലമായി മൊഴി നല്‍കിയത് അതി വിദഗ്ദ്ധമായി പൊളിച്ചാണ് കേസില്‍ പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് പീഡന കേസിൽ സ്വീകരിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.