കണ്ണൂരിൽ പുലി കിണറ്റിൽ വീണു

കണ്ണൂർ: പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
പുലിയെ കാണുന്നതിനായി നാട്ടുകാരായ നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. കനകമലയുടെ അരികിലായി കാടുപിടിച്ച പ്രദേശത്തുനിന്ന് എത്തിയതായിരിക്കാം പുലി എന്നാണ് നിഗമനം.