വാട്‌സ്‌ആപ്പ് വ്യൂ വൺസ് ഫീച്ചർ വീണ്ടും ഡെസ്‌ക്‌ടോപ്പിലേക്ക്

വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് പതിപ്പിലേക്ക് വീണ്ടും വ്യൂ വൺസ് ഫീച്ചർ അവതരിപ്പിക്കുന്നു. വാബീറ്റ ഇൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻപ് ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കും വ്യൂ വൺസ് ഫീച്ചർ ലഭ്യമായിരുന്നു. എങ്കിലും കഴിഞ്ഞവർഷം ഇത് പിൻവലിച്ചു.
ഡെസ്ക് ടോപ്പ് പതിപ്പിൽ നിന്ന് മാത്രമാണ് വാട്സ്ആപ്പ് വ്യൂ വൺസ് ഇമേജ് ആൻഡ് വീഡിയോസ് ഫീച്ചറുകൾ പിൻവലിച്ചത്. എങ്കിലും ഇത് നിരവധി ഉപയോക്താക്കളുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. സന്ദേശം സ്വീകരിക്കുന്ന ആൾക്ക് ഒരു തവണ മാത്രം കാണാൻ സാധിക്കുന്ന വിധത്തിൽ മെസേജ് അയക്കാനുള്ള സംവിധാനമാണ് വ്യൂ വൺസ് ഫീച്ചർ.
ഇനി ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കും വ്യൂ വൺസ് ഫീച്ചറിലൂടെ തങ്ങളുടെ സ്വകാര്യത ഉറപ്പാക്കി ചിത്രങ്ങളും വീഡിയോകളും മറ്റും അയക്കാൻ സാധിക്കുമെന്നും വാബീറ്റ ഇൻഫോ പറയുന്നു. എന്തുകൊണ്ടാണ് വാട്സ്ആപ്പ് വെബ് പതിപ്പിൽ നിന്ന് ഈ ഫീച്ചർ കഴിഞ്ഞ വർഷം പിൻവലിച്ചത് എന്ന് വ്യക്തമല്ല.