Connect with us

Kerala

അനധികൃത രൂപമാറ്റവും ലേസര്‍ ലൈറ്റും; ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ

Published

on

Share our post

അനധികൃതമായി രൂപമാറ്റം വരുത്തി, ലേസർ ലൈറ്റുൾപ്പെടെ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരേ കർശനനടപടി സ്വീകരിക്കാൻ മോട്ടോർവാഹനവകുപ്പ്. ശബരിമല തീർഥാടന കാലത്ത് അപകടം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണിത്. ഇതുസംബന്ധിച്ച് ആർ.ടി.ഒ.മാർക്കും ജോയൻ്റ് ആർ.ടി.ഒ.മാർക്കും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകി. നടപടിയെടുത്തശേഷം റിപ്പോർട്ട് സമർപ്പിക്കാനും ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശമുണ്ട്.

രൂപമാറ്റംവരുത്തുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ പലതവണ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ, അതിൽ വീഴ്‌ചവരുത്തിയതിനാൽ ശബരിമല മണ്ഡലകാലത്ത് കൂടുതൽ ശ്രദ്ധിക്കാൻ ഹൈക്കോടതി വീണ്ടും നിർദേശിച്ചതിനെ തുടർന്നാണ് മോട്ടോർവാഹനവകുപ്പ് നടപടി കർശനമാക്കുന്നത്.

കമ്പനി നിർമിച്ചു നൽകിയതിനുപുറമേ, ഡ്രൈവറുടെ കാഴ്‌ച മറയ്ക്കുംവിധം വാഹനത്തിനുള്ളിലും പുറത്തുമുള്ള ലൈറ്റുകളും മറ്റും രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. അങ്ങനെയുണ്ടെങ്കിൽ ഒരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ചുമത്താനാണ് കോടതിയുടെ നിർദേശം.

വാഹനത്തിന്റെ ഉടമയോ, ഡ്രൈവറോ ആണ് പിഴയടയ്ക്കേണ്ടത്. ശബരിമല സ്പെഷ്യൽ കമ്മിഷൻ കേരള ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപമാറ്റംവരുത്തി അപകടമുണ്ടാക്കിയ വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ ഒന്നിലേറെത്തവണ മോട്ടോർ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ പാലിക്കാത്തതിനാൽ ഒക്ടോബറിൽ വീണ്ടും ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

പരിശോധിക്കാന്‍ നേരത്തേ നിര്‍ദേശമുണ്ടായിട്ടും ആര്‍.ടി.ഒ.മാരും ജോയന്റ് ആര്‍.ടി.ഒ.മാരും പരിശോധനനടത്താത്തതില്‍ വ്യാപകമായ ആക്ഷേപമുണ്ട്. രാത്രികാലങ്ങളിലാണ് ഇത്തരത്തില്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ കണ്ടെത്താന്‍ സാധിക്കുക. എന്നാല്‍, എ.എം.വി.ഐ., എം.വി.ഐ. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇത്തരത്തിൽ വാഹനങ്ങളിൽ രൂപമാറ്റംവരുത്തി സർവീസ് നടത്തിയാൽ നടപടിയെടുക്കുമെന്ന് തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കമ്മിഷണർമാർക്ക് അറിയിപ്പ് നൽകാനും മോട്ടോർ വാഹനവകുപ്പിന് നിർദേശം ലഭിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് മണ്ഡലകാലത്ത് ഒട്ടേറെ വാഹനങ്ങൾ മറ്റുസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതിനാലാണിത്.

ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ശബരിമലയ്ക്കെത്തുന്ന അയ്യപ്പന്മാരെ ബോധവത്കരിക്കുന്നുണ്ടെന്നും രൂപമാറ്റം വരുത്തിയെത്തുന്ന വാഹനങ്ങളുടെ ഉടമകൾ അവ അഴിച്ചുമാറ്റി സഹകരിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ കെ. ജോഷി പറഞ്ഞു.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!