Kannur
പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന ഉത്സവം രണ്ടിന് കൊടിയേറും
കണ്ണൂർ : പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ പുത്തരി തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും. രാവിലെ 8.50-നും 9.30-നും ഇടയിൽ പി.എം. സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റും.
കൊടിയേറ്റത്തിന് ശേഷം രണ്ടിന് മുത്തപ്പൻ വെള്ളാട്ടത്തിന്റെ മലയിറക്കൽ ചടങ്ങ് നടക്കും. തുടർന്ന് തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവ് സംഘം മടപ്പുരയിൽ പ്രവേശിക്കും. പിന്നീട് കോഴിക്കോട്, വടകര, തലശ്ശേരി ദേശക്കാരുടെ കാഴ്ച വരവുകളും മടപ്പുരയിൽ പ്രവേശിക്കും. സന്ധ്യക്ക് മുത്തപ്പൻ വെള്ളാട്ടം.
രാത്രി 10-ന് മുത്തപ്പന്റെ അന്തിവേലയും തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുന്നുമ്മൽ തറവാട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് കലശം എഴുന്നള്ളിപ്പും നടക്കും. മൂന്നിന് രാവിലെ ഉത്സവ നാളിലെ ആദ്യ തിരുവപ്പന രാവിലെ 5.30-ന് തുടങ്ങും. തുടർന്ന് ഭക്തർക്ക് ദർശനം നൽകും. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രവേശിച്ച കാഴ്ച വരവുകാരെ തിരിച്ചയക്കുന്ന ചടങ്ങുകളും രാവിലെ പത്തോടെ നടക്കും.
ആറിന് രാവിലെ കലശാട്ടത്തോടെ ചടങ്ങുകൾക്ക് കൊടിയിറങ്ങും. അഞ്ചിനും ആറിനും രാത്രി കഥകളിയുണ്ടാകും.
Kannur
സൈലന്റ് വാലി, കണ്ണൂര്‍, നെല്ലിയാമ്പതി ദീര്‍ഘദൂര യാത്രകളുമായി കെ.എസ്.ആര്.ടി.സി
സൈലന്റ് വാലി, കണ്ണൂര്‍, നെല്ലിയാമ്പതി, മൂന്നാര്‍, ദീര്‍ഘ ദൂര ഉല്ലാസ കേന്ദ്രങ്ങളും കപ്പല്‍ യാത്രകളും ഉള്‍പ്പെടുത്തി ഉല്ലാസയാത്രകളുമായി കെ.എസ്.ആര്.ടി.സി ( KSRTC). ഫെബ്രുവരി ഒന്നിന് രാവിലെ 4.30 നു കന്യാകുമാരി യാത്രയോടെ ആരംഭിക്കുന്ന കലണ്ടറില്‍ 25 യാത്രകള്‍ ഉള്‍പ്പെടും. ഫെബ്രുവരി 2ന് വാഗമണ്‍ യാത്ര രാവിലെ അഞ്ചിന് ആരംഭിക്കും. 1020 രൂപയാണ് നിരക്ക്. എട്ടിന് കപ്പല്‍ യാത്ര,(4240) മൂന്നാര്‍,(2380) ഇല്ലിക്കല്‍കല്ല്(820)യാത്രകളും ഒമ്പതിന് ലോകത്തിലെ ഏറ്റവും വലിയ അഗ്രോ തീം പാര്‍ക്കായ മംഗോ മെഡോസ്, (1790), പൊ•ുടി ((770) യാത്രകളും ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 12 നും 28 നും ഗവി യാത്രയും ഉണ്ടാകും. 1750 രൂപ ആണ് നിരക്ക്.
ഫെബ്രുവരി 12ന് രാത്രി 9 മണിക്ക് സൈലന്റ് വാലി യാത്ര ആരംഭിക്കും. സൈലന്റ് വാലി, കാഞ്ഞിരപ്പുഴ ഡാം എന്നിവ ആദ്യ ദിവസവും പാലക്കാട് കോട്ട,വരിക്കാശ്ശേരി മന,, ഭാരതപ്പുഴ,കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം എന്നിവിടങ്ങളില്‍ രണ്ടാം ദിവസവും ആകും സന്ദര്‍ശിക്കുക. ഫെബ്രുവരി 15ന് വാഗമണ്‍, റോസ്മല യാത്രകളും 16 നു പാണിയേലിപ്പോര്, പത്തനംതിട്ട ക്ഷേത്രങ്ങള്‍ എന്നീ ട്രിപ്പുകളും ഉണ്ടായിരിക്കും. പമ്പാ ഗണപതി ക്ഷേത്രം, നിലയ്ക്കല്‍, മലയാലപ്പുഴ, ശ്രീ വല്ലഭ ക്ഷേത്രം എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന യാത്രയ്ക്ക് 850 രൂപയാണ് നിരക്ക്. ഫെബ്രുവരി 19 ഗുരുവായൂര്‍ തീര്‍ത്ഥാടനത്തിന് 1500 രൂപ ആണ് നിരക്ക്. പറവൂര്‍ ദക്ഷിണ മൂകാംബിക, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, മമ്മിയൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ ഈ യാത്രയില്‍ ഉള്‍പ്പെടും. ഫെബ്രുവരി 20 പാലക്കാട്- നെല്ലിയാമ്പതി യാത്രയില്‍ പാലക്കാട് കോട്ട, മലമ്പുഴ, തസ്രാക്ക്, കൊല്ലങ്കോട് ഗ്രാമം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഫെബ്രുവരി 22 നും 23 നും മധ്യ കേരളത്തിലെ ശിവ ക്ഷേത്രങ്ങള്‍ എന്ന ട്രിപ്പില്‍ ആലുവ ശിവ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി ശിവ ക്ഷേത്രം, ഏറ്റുമാനൂര്‍ ക്ഷേത്രം, തിരുനക്കര ശിവക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും 820 രൂപ ആണ് നിരക്ക്. ഫെബ്രുവരി 24 നു തയ്യാറാക്കിയിരിട്ടുള്ള കണ്ണൂര്‍ യാത്രയില്‍ അറക്കല്‍ മ്യൂസിയം, പെറ്റ് സ്റ്റേഷന്, സെന്റ്ആഞ്ചലോ ഫോര്‍ട്ട്, പയ്യാമ്പലം ബീച്ച്, പാലക്കയം തട്ട്, വയലപ്ര പാര്‍ക്ക്, പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം എന്നിവ ഉള്‍പ്പെടും. അന്വേഷണങ്ങള്‍ക്ക് : 9747969768, 9995554409.
Kannur
ഒമ്പത് മാസത്തിനിടെ 26 കുഷ്ഠരോഗികൾ; അശ്വമേധം 6.0
കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ 26 കുഷ്ഠ രോഗ കേസുകൾ റിപ്പോർട്ട് ചെയ്തു.റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ദേശീയ കുഷ്ഠരോഗ നിർമാർജ്ജനത്തിന്റെ ഭാഗമായുള്ള കുഷ്ഠ രോഗ നിർണയ ഭവന സന്ദർശന കാമ്പയിൻ ആശ്വമേധം 6.0 ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ജില്ലയിൽ നടക്കും.കാമ്പയിനിന്റെ വിജയത്തിനായി വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ജില്ല വികസന കമീഷണർ കാർത്തിക് പണിഗ്രാഹിയുടെ നേതൃത്വത്തിൽ നടന്നു.
പരിശീലനം ലഭിച്ച വളന്റിയർമാർ കാമ്പയിൻ കാലയളവിൽ വീടുകളിലെത്തും. കുഷ്ഠ രോഗ ബോധവത്കരണം, പ്രാഥമിക പരിശോധന, രോഗ ബാധിതർക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവയാണ് ലക്ഷ്യം. രണ്ട് വയസ്സിന് മുകളിലുള്ള മുഴുവൻ പേരിലും ത്വക് പരിശോധന നടത്തും.ജില്ലയിലെ മുഴുവൻ വീടുകളും അതിഥി തൊഴിലാളികളുടെ സ്ഥലങ്ങളും സന്ദർശിക്കും. ജില്ല മെഡിക്കൽ ഓഫിസർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ടി. രേഖ, ഡോ. കെ.സി. സച്ചിൻ തുടങ്ങിയവർ പങ്കെടുത്തു.
Kannur
കഫെ കുടുംബശ്രീ ഭക്ഷ്യ മേള ഫെബ്രുവരി രണ്ട് മുതല്‍ പയ്യാമ്പലത്ത്
കുടുംബശ്രീ ജില്ലാമിഷന്റെയും കണ്ണൂര്‍ നഗര സഭയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി രണ്ട് മുതല്‍ ഒന്‍പത് വരെ കഫേ കുടുംബശ്രീ ഭക്ഷ്യമേള പയ്യാമ്പലം ബീച്ചില്‍ നടക്കും. ജില്ലയിലെ മുപ്പത് കുടുംബശ്രീ സംരംഭകരാണ് ഭക്ഷ്യ മേളക്കായി ഒരുങ്ങുന്നത്. കേരള ചിക്കന്റെ ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളും മേളയില്‍ പ്രവര്‍ത്തിക്കും. ഇതാദ്യമായ് പയ്യാമ്പലം വേദിയൊരുക്കുന്ന ഭക്ഷ്യ മേളയില്‍ കുടുംബശ്രീയുടെ വിവിധ കഫെ യൂണിറ്റുകളുടെ രുചികരമായ വിഭവങ്ങളും തനത് ഉല്പന്നങ്ങളുടെ പ്രദര്‍ശനവും ലൈവ് ഫുഡ് സ്റ്റാളുകളും ചെറുധാന്യ വിഭവങ്ങളുടെ പ്രത്യേക സ്റ്റാളും പ്രവര്‍ത്തിക്കും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ട്രേഡ് ഫെയറും ഉണ്ടാകും. ഫെബ്രുവരി രണ്ടിന് കുടുംബശ്രീ ഡി ഡി യു ജി കെ വൈ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥി സംഗമം നടക്കും. കണ്ണൂര്‍ നഗരസഭ ഹാളില്‍ നടന്ന സംഘാടക സമിതി യോഗം മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര, ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്, സി ഡി എസ് ചെയര്‍പേഴ്സണ്‍ വി ജ്യോതിലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു