അറിയാം കണ്ണൂർ സർവകലാശാല വാർത്തകൾ

Share our post

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. 

▪️ പി.എച്ച്ഡി പ്രവേശന പരീക്ഷാഫലം : 2023 ഒക്ടോബർ 15-ന് നടന്ന 2023-24 വർഷത്തെ വിവിധ വിഷയങ്ങളുടെ പി എച്ച് ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ. കൂടിക്കാഴ്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

▪️ പ്രായോഗിക പരീക്ഷ : മൂന്നാം സെമസ്റ്റർ ബി.എസ്‌.സി ഫുഡ് ടെക്നോളജി (റഗുലര്‍), നവംബര്‍ 2023-ൻ്റെ പ്രായോഗിക പരീക്ഷ അഞ്ചിന് വയനാട് ഡബ്ല്യു.എം.ഒ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടണം.

▪️ ഹാൾ ടിക്കറ്റ് : ഡിസംബര്‍ ആറിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ ബി.എ, ബി.ബി.എ, ബി-കോം ബിരുദം (പ്രൈവറ്റ് രജിസ്‌ട്രേഷൻ റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ. ഹാൾ ടിക്കറ്റ് പ്രിന്റെടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾ ടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് ശേഷം 1.30-ന് (വെള്ളിയാഴ്ച 2 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകണം. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ്‌ കൊണ്ടുവരണം. 

▪️ പുനർമൂല്യനിർണയ ഫലം : ഒന്നാം സെമസ്റ്റർ കെമിസ്ട്രി, മാത്‍സ്, സുവോളജി (ന്യൂജനറേഷൻ പ്രോഗ്രാമുകൾ), ഒക്ടോബർ 2022 പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.

▪️ പരീക്ഷാ വിജ്ഞാപനം : അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാംസെമസ്റ്റർ പി ജി (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ആറ്മു തൽ 12 വരെയും പിഴയോടെ 14 വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ.

▪️ മേഴ്‌സി ചാൻസ് പരീക്ഷ : അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ പി.ജി വിദ്യാർഥികൾക്ക് ഒന്നാം സെമസ്റ്റർ പി.ജി മേഴ്‌സി ചാൻസ് (ഒക്ടോബർ 2023) പരീക്ഷകൾക്ക് പിഴ ഇല്ലാതെ ആറ് മുതൽ 12 വരെയും പിഴയോടെ 14 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ് അടച്ച് വീണ്ടും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!