ക്ഷീരസംഗമം: വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ

Share our post

ക്ഷീര വികസന വകുപ്പ് ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി ഡിസംബർ രണ്ടിന് എൽ. പി, യു. പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും (ജലച്ചായം) ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ഉപന്യാസ രചന മത്സരവും സംഘടിപ്പിക്കുന്നു.

കല്ല്യാശ്ശേരി മേഖലയിലുള്ളവർക്ക് പിലാത്തറ യു. പി സ്‌കൂൾ, ഇരിട്ടി മേഖലയിലുള്ളവർക്ക് പയഞ്ചേരി എൽ. പി സ്‌കൂൾ, തലശ്ശേരി മേഖലയിലുള്ളവർക്ക് തലശ്ശേരി ക്ഷീര വ്യവസായ സഹകരണ സംഘം, ക്ഷീര ഭവൻ പഴയ ബസ് സ്റ്റാന്റ് തലശ്ശേരി എന്നിവിടങ്ങളിലാണ് മത്സരം. ഫോൺ: 9048568416, 9072441642


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!