എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ

മീനങ്ങാടി: വയനാട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻറലിജൻസും സുൽത്താൻ ബത്തേരി റേഞ്ച് പാർട്ടിയും സംയുക്തമായി മീനങ്ങാടി ചെണ്ടക്കുനി ഗവ: പോളിടെക്നിക്ക് കോളേജിന് സമീപത്ത് നടത്തിയ പരിശോധനയിൽ 28. 42 ഗ്രാം എം.ഡി.എം.എയുമായി മുട്ടിൽ കൊറ്റൻ കുളങ്ങര വീട്ടിൽ വിനീഷ് (28) എന്നയാളെ അറസ്റ്റ് ചെയ്തു.
വയനാട് മുട്ടിൽ സ്വദേശിയായ ഇയാൾ . ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ വാങ്ങി വയനാട്ടിൽ എത്തിച്ച് വിദ്യാർഥികൾ അടക്കമുള്ളവർക്ക് ചില്ലറ വിൽപന നടത്തുകയാണ് ചെയ്യുന്നത്. പരിശോധനക്ക് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ സുനിൽ ബത്തേരി റേഞ്ച് ഇൻസ്പെക്ടർ കെ.ബി ബാബുരാജ്, പ്രിവൻറീവ് ഓഫീസർമാരായ ജി. അനിൽകുമാർ , സി.വി ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ. എസ് അനീഷ് , നിക്കോളാസ് ജോസ് , ദിനീഷ്. എം. എസ് ഡ്രൈവർ പ്രസാദ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.