Kannur
ഭാഗവതസത്രം വിഗ്രഹ ചൈതന്യ യാത്ര പ്രയാണം ഗുരുവായൂരിൽ നിന്നും തുടങ്ങി

കണ്ണൂർ : ഭഗവത് നാമസങ്കീർത്തനങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിൽ ഗുരുവായൂരപ്പന്റെ തങ്ക വിഗ്രഹം വഹിച്ചു അഞ്ചു വെള്ളിക്കുതിരകൾ തെളിക്കും രഥത്തിൽ ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന് അഖില ഭാരത ശ്രീമദ് ഭാഗവതസത്രം വിഗ്രഹ ചൈതന്യ യാത്ര പ്രയാണം തുടങ്ങി.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം കിഴക്കേ നടയിൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്ഗുരുവായൂരപ്പന്റെ തങ്ക വിഗ്രഹം രഥപീഠത്തിലിരുത്തി ദീപാരാധന നടത്തി.ഗുരുവായൂർ ക്ഷേത്രം ശാന്തി രുദ്രവാചസ്പതികീഴേടം രാമൻ നമ്പൂതിരിസഹകാർമ്മികനായി.
തുടർന്ന് ശ്രീമദ്ഭാഗവത മഹാസത്രംരഥപൂജ കാർമ്മികരായരതീഷ് സ്വാമി മേപ്പയ്യൂർ,നാരങ്ങോളി അശോക് സ്വാമി, എന്നിവർക്ക്തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് രഥം കൈമാറി.ശ്രീകൃഷ്ണ ഭഗവാന്റെ അവതാരം മുതൽ സ്വർഗാരോഹണം വരെ പ്രതിപാദിക്കുന്ന ശ്രീമദ് ഭാഗവതം ഭക്തിക്കു വേണ്ടിയാണെന്നും ഇതുവഴിമനസ്സുഖം പ്രദാനം ചെയ്യുന്നതാണെന്നുംഗുരുവായൂർ ക്ഷേത്രംതന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് പറഞ്ഞു.
ആധുനിക സമൂഹത്തിൽ ഭാഗവതത്തിനുപ്രസക്തി വർധിച്ചു വരികയാണ്. ജനമനസ്സുകളിലേക്ക് ഭാഗവതമെത്തണം.12 ദിവസങ്ങളായി ചിറക്കൽ പുഴാതിയിൽനടക്കാൻ പോകുന്നസത്രത്തിലൂടെ പണ്ഡിതന്മാർ വഴി ഗ്രന്ഥം സമ്പൂർണമായി പഠിക്കാനും മനനം ചെയ്യാനും സംശയനിവാരണത്തിനും സാധിക്കുമെന്നും ഗുരുവായൂർതന്ത്രി ചേന്നാസ് കൂട്ടിച്ചേർത്തു.
ശ്രീമദ് ഭാഗവതം ജന മനസ്സിന് സൗഖ്യം നല്കുന്നതാണെന്നും ഭക്തമനസ്സിൽ ഭഗവത് ചൈതന്യമായി ഭാഗവതം പ്രതിഷ്ഠിതമാക്കാൻ സത്രത്തിലൂടെ സാധിക്കട്ടെയെന്നും തന്ത്രി ആശീർവദിച്ചു.രഥയാത സമാരംഭ സമ്മേളനത്തിൽ ഗുരുവായൂർ ഭാഗവതസത്രം പ്രസിഡന്റ് കെ.ശിവശങ്കരൻ അധ്യക്ഷത വഹിച്ചു.
ശബരിമല ക്ഷേത്രം മുൻ. പബ്ലിക് റിലേഷൻ ഓഫീസർ അയർക്കുന്നം രാമൻ നായർ , ടി.ജി.പദ്മനാഭൻ നായർ,എസ്. ശ്രീനി,രഥയാത്ര കോഡിനേറ്റർ പുത്തലത്ത് സന്തോഷ് കുമാർ ,വേണുഗോപാൽ ആളങ്ങാരി, ജയനാരായണൻ ,ഇ .പി. മനോഹരൻ പുഴാതിഡോ. സഞ്ജീവൻ അഴീക്കോട്പ്രസംഗിച്ചു. ജയൻ പുഴാതിസ്വാഗതവും പ്രിജിത്ത് പാലങ്ങാട് നന്ദിയും പറഞ്ഞു.
രഥയാത്രയ്ക്ക്ഗുരുവായൂർ ശ്രീപാർത്ഥസാരഥി ക്ഷേത്രം,പെരുന്തട്ട ശിവക്ഷേത്രം,മമ്മിയൂർ മഹാദേവ ക്ഷേത്രം , കുന്നംകുളം കക്കാട് ഗണപതി ക്ഷേത്രം, കുന്നംകുളം അക്കിക്കാവ് ഭഗവതി ക്ഷേത്രം , തിരുനാവായനാവാമുകുന്ദക്ഷേത്രം , കാടാമ്പുഴ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽഭക്ത കൂട്ടായ്മയും ക്ഷേത്ര സമിതികളും മാതൃ സമിതികളും ചേർന്ന് വൻവരവേല്പാണ്നല്കിയത് .രാത്രി കോഴിക്കോട് തളി മഹാദേവ ക്ഷേത്രത്തിൽ രഥയാത്ര സമാപിച്ചു.
Kannur
പൊതുജനങ്ങളുടെ ശ്രദ്ധക്ക്


കണ്ണൂർ: കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാൻസ്ട്രിഡ് പദ്ധതി പ്രകാരം മുണ്ടയാട് സബ് സ്റ്റേഷൻ മുതൽ മാങ്ങാട് സബ് സ്റ്റേഷൻ വരെയായി നിർമിച്ച 110 കെ വി ഡബിൾ സർക്യൂട്ട് ലൈനിൽ 4ന് ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ പരീക്ഷണ അടിസ്‌ഥാനത്തിൽ വൈദ്യുതി പ്രവഹിക്കും.ആയതിനാൽ പൊതുജനങ്ങൾ ടവറുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ ശ്രദ്ധിക്കണമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. ലൈനിലോ മറ്റോ എന്തെങ്കിലും അസാധാരണത്വം ശ്രദ്ധയിൽ പെട്ടാൻ താഴെ കാണുന്ന ഫോൺ നമ്പറിൽ അറിയിക്കുക.മുണ്ടയാട് സബ് സ്‌റ്റേഷൻ: 9496 011 329, മാങ്ങാട് സബ് സ്റ്റേഷൻ: 9496 011 319, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ: 9496 001 658, അസിസ്റ്റൻ്റ് എഞ്ചിനീയർ: 9496 018 754.
Breaking News
ശ്രീകണ്ഠപുരത്ത് ട്രാവലർ കത്തി നശിച്ചു


ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 3.30നാണ് സംഭവം.നടുവിൽ സ്വദേശിയായ ദീപേഷിന്റെ ഉടമസ്‌ഥതയിലുള്ള ട്രാവലറാണ് കത്തി നശിച്ചത്. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. ആളപായമില്ല.
Kannur
കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് രണ്ടു വർഷത്തിന് ശേഷം പകവീട്ടി


കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്