Connect with us

Kannur

2022ലെ സംസ്ഥാന മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി വാർത്താ റിപ്പോർട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റർ, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട് എന്നിവയ്ക്കുമാണ് അവാർഡുകൾ നൽകുന്നത്.

സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പർശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളിൽ അനുകരണീയ മാതൃകകൾ പ്രകാശിപ്പിക്കുന്നതുമായ ടിവി റിപ്പോർട്ടുകൾക്കാണ് സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിങ് അവാർഡ് നൽകുന്നത്.

വികസനോൻമുഖ റിപ്പോർട്ടിങ്, ജനറൽ റിപ്പോർട്ടിങ്, കാർട്ടൂൺ അവാർഡുകൾക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ കട്ടിങ്ങിനു പുറമേ മൂന്നു പകർപ്പുകൾ കൂടി അയയ്ക്കണം.  വാർത്താ ചിത്രത്തിന്റെ നാല് വലിയ പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയയ്ക്കേണ്ടതാണ്.
ടി.വി വാർത്താ റിപ്പോർട്ടിൽ മലയാളം ടിവി ചാനലുകളിലെ വാർത്താ ബുള്ളറ്റിനിൽ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളാണ് സമർപ്പിക്കേണ്ടത്. ഒരു വാർത്ത പല ഭാഗങ്ങളായി നൽകാതെ സമഗ്രസ്വഭാവത്തോടെ ഒരു വാർത്താ റിപ്പോർട്ടായാണ് സമർപ്പിക്കേണ്ടത്. ടിവി അവാർഡുകളിലെ എൻട്രികൾ ഡിവിഡിയിലോ (മൂന്നു കോപ്പി), പെൻഡ്രൈവിലോ നൽകാം. എൻട്രിയോടൊപ്പം ടൈറ്റിൽ, ഉള്ളടക്കം, ദൈർഘ്യം, വിവരണപാഠം എന്നിവ എഴുതി നൽകണം.

പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനൽ എന്നിവയുടെ പേര്, തിയതി, മാധ്യമപ്രവർത്തകന്റെ കളർ ഫോട്ടോ, മേൽവിലാസം, ഫോൺ നമ്പർ എന്നിവ അടങ്ങിയ ബയോഡാറ്റ എൻട്രിയോടൊപ്പം മറ്റൊരു പേജിൽ ചേർത്തിരിക്കണം.  ഒരു വിഭാഗത്തിലേക്ക് ഒരു എൻട്രി മാത്രമായിരിക്കും പരിഗണിക്കുന്നത്. ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എൻട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത്  മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എൻട്രി അപേക്ഷകൻ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം.

എൻട്രികൾ ഡിസംബർ 20ന് വൈകിട്ട് അഞ്ചു മണിക്കകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ ലഭിക്കണം. അവാർഡ് സംബന്ധിച്ച മാർഗരേഖ www.prd.kerala.gov.in ൽ പരിശോധിക്കാവുന്നതാണ്.


Share our post

Kannur

പൊതുജനങ്ങളുടെ ശ്രദ്ധക്ക്

Published

on

Share our post

കണ്ണൂർ: കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാൻസ്ട്രിഡ് പദ്ധതി പ്രകാരം മുണ്ടയാട് സബ്‌ സ്റ്റേഷൻ മുതൽ മാങ്ങാട് സബ് സ്റ്റേഷൻ വരെയായി നിർമിച്ച 110 കെ വി ഡബിൾ സർക്യൂട്ട് ലൈനിൽ 4ന് ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ പരീക്ഷണ അടിസ്‌ഥാനത്തിൽ വൈദ്യുതി പ്രവഹിക്കും.ആയതിനാൽ പൊതുജനങ്ങൾ ടവറുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ ശ്രദ്ധിക്കണമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. ലൈനിലോ മറ്റോ എന്തെങ്കിലും അസാധാരണത്വം ശ്രദ്ധയിൽ പെട്ടാൻ താഴെ കാണുന്ന ഫോൺ നമ്പറിൽ അറിയിക്കുക.മുണ്ടയാട് സബ് സ്‌റ്റേഷൻ: 9496 011 329, മാങ്ങാട് സബ് സ്റ്റേഷൻ: 9496 011 319, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ: 9496 001 658, അസിസ്റ്റൻ്റ് എഞ്ചിനീയർ: 9496 018 754.


Share our post
Continue Reading

Breaking News

ശ്രീകണ്ഠപുരത്ത് ട്രാവലർ കത്തി നശിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 3.30നാണ് സംഭവം.നടുവിൽ സ്വദേശിയായ ദീപേഷിന്റെ ഉടമസ്‌ഥതയിലുള്ള ട്രാവലറാണ് കത്തി നശിച്ചത്. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. ആളപായമില്ല.


Share our post
Continue Reading

Kannur

കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് രണ്ടു വർഷത്തിന് ശേഷം പകവീട്ടി

Published

on

Share our post

കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!